ക്വാ​റ​ൻ​റീ​ൻ ചെ​ല​വ്​ സം​സ്ഥാ​ന​ത്തി​െൻറ തീ​രു​മാ​നം വ​ഞ്ച​ന​പ​രം -കെ.​എം.​സി.​സി

10:03 AM
27/05/2020

മ​നാ​മ: കോ​വി​ഡി​​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന പ്ര​വാ​സി​ക​ള്‍ ഇ​നി​മു​ത​ല്‍ ക്വാ​റ​ൻ​റീ​ന്​ പ​ണം ന​ല്‍ക​ണ​മെ​ന്ന സം​സ്ഥാ​ന സ​ര്‍ക്കാ​റി​​െൻറ തീ​രു​മാ​നം വ​ഞ്ച​ന​പ​ര​വും പ്ര​തി​ഷേ​ധാ​ര്‍ഹ​വു​മാ​ണെ​ന്ന് ബ​ഹ്‌​റൈ​ന്‍ കെ.​എം.​സി.​സി സം​സ്ഥാ​ന ക​മ്മി​റ്റി പ്ര​സ്​​താ​വ​ന​യി​ൽ പ​റ​ഞ്ഞു. ജോ​ലി​യും വ​രു​മാ​ന​വും ന​ഷ്​​ട​പ്പെ​ട്ടാ​ണ് വ​ലി​യൊ​രു വി​ഭാ​ഗം പ്ര​വാ​സി​ക​ളും ഭീ​മ​മാ​യ തു​ക​ക്ക്​ ടി​ക്ക​റ്റു​ക​ളെ​ടു​ത്ത് നാ​ട​ണ​യു​ന്ന​ത്. ഇ​ക്കാ​ര്യ​ങ്ങ​ള്‍ തി​രി​ച്ച​റി​ഞ്ഞി​ട്ടും പ്ര​വാ​സി​ക​ള്‍ പ​ണം ന​ല്‍ക​ണ​മെ​ന്ന് പ​റ​യു​ന്ന​ത് അ​നീ​തി​യാ​ണ്. 

പ​തി​റ്റാ​ണ്ടു​ക​ളാ​യി സം​സ്ഥാ​ന വ​രു​മാ​ന​ത്തി​​െൻറ വ​ലി​യൊ​രു പ​ങ്കും വ​ഹി​ക്കു​ന്ന​ത് പ്ര​വാ​സി​ക​ളാ​ണ്. സ്വ​ന്തം ജീ​വി​തം​പോ​ലും സ​മ​ര്‍പ്പി​ച്ചാ​ണ് പ്ര​വാ​സി​ക​ള്‍ മ​റു​നാ​ട്ടി​ല്‍ ജീ​വി​തം ന​യി​ക്കു​ന്ന​ത്. ഓ​ഖി, പ്ര​ള​യം ദു​ര​ന്ത​സ​മ​യ​ങ്ങ​ളി​ലൊ​ക്കെ സ​ഹാ​യ​വു​മാ​യി പ്ര​വാ​സി സ​മൂ​ഹം ഉ​ണ്ടാ​യി​രു​ന്നു. ഇ​നി​യും ധാ​രാ​ളം പേ​ര്‍ ഗ​ള്‍ഫ് നാ​ടു​ക​ളി​ല്‍ വ​രു​മാ​ന​മി​ല്ലാ​തെ ദു​രി​ത​ജീ​വി​തം ന​യി​ക്കു​ന്നു​ണ്ട്. അ​തി​നാ​ൽ, ക്വാ​റ​ൻ​റീ​ന്​ പ​ണം ഈ​ടാ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ല്‍നി​ന്ന് സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ പി​ന്മാ​റ​ണ​മെ​ന്ന്​ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് ഹ​ബീ​ബ് റ​ഹ്മാ​ന്‍, ജ​ന. സെ​ക്ര​ട്ട​റി അ​സൈ​നാ​ര്‍ ക​ള​ത്തി​ങ്ക​ല്‍ എ​ന്നി​വ​ര്‍ പ​റ​ഞ്ഞു. 

Loading...
COMMENTS