50 ദിവസത്തിനുള്ളിൽ ‘മലയാളി സമൂഹ’ത്തിൽനിന്ന് ജീവനൊടുക്കിയത് ഏഴുപേർ
text_fieldsമനാമ: മലയാളി പ്രവാസി സമൂഹത്തിനുള്ളിൽ കഴിഞ്ഞ 50 ദിവസത്തിനുള്ളിൽ നടന്നത് ഏഴ് ആത്മഹത്യകൾ ഇന്നെല വടകര സ്വദേശിയാണ് ആത്മഹത്യ ചെയ്തത്. ഇതോടെ ആശങ്ക വർധിച്ചിരിക്കുകയാണ്. ഇതിന് മുമ്പായി ഒടുവിലെ ആത്മഹത്യ നടന്നത് സെപ്തംബർ 11 നാണ്. അന്ന് തൃശൂർ സ്വദേശിനിയാണ് തൂങ്ങിമരിച്ചത്. 50 ദിവസത്തിനുള്ളിൽ ജീവനൊടുക്കിയവരിൽ മൂന്നുപേർ സ്ത്രീകളാണ്. ആത്മഹത്യനിരക്ക് കൂടുന്നതിനെതിരെ സാമൂഹിക പ്രവർത്തകരും സന്നദ്ധപ്രവർത്തകരും അതീവ ജാഗ്രതയോടെ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തുന്നതിനിടയിലാണ് ആത്മഹത്യ വാർത്ത വീണ്ടും എത്തിയിരിക്കുന്നത്. ഇൗ വർഷം തുടങ്ങിയശേഷം ഇതുവരെ 31 ഇന്ത്യൻ പ്രവാസികളാണ് ജീവനൊടുക്കിയത്. ഇതിൽ 60 ശതമാനവും മലയാളികളാണ്. ആഗസ്റ്റ് ആറിന് കോഴിക്കോട് പയ്യോളി സ്വദേശിയായ 28 കാരനെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടിരുന്നു.
കൂട്ടുകച്ചവടത്തിന് പണം നൽകിയ ചില മലയാളികൾ പണം തിരികെ ചോദിച്ച് ഇൗ യുവാവിനെ നിരന്തരം ശല്ല്യം ചെയ്തിരുന്നതാണ് മരണകാരണമെന്ന് ആക്ഷേപമുണ്ടായിരുന്നു. ഇൗ യുവാവിെൻറ മരണം നടന്ന് ഒരാഴ്ച കഴിയുന്നതിന് മുമ്പാണ് ആഗസ്റ്റ് 12 ന് മലയാളികളുടെ ഇരട്ട ആത്മഹത്യവാർത്ത പുറത്തുവന്നത്. ബഹ്റൈനിലെ പ്രമുഖ ആശുപത്രിയിൽ ഡോക്ടർമാരായ സ്ത്രീയും പുരുഷനുമാണ് അമിതമായി മരുന്ന് കുത്തിവെച്ച് മരിച്ചത്. ഇവർ ബന്ധുക്കളുമായിരുന്നു. നാലാമത്തെ ആത്മഹത്യ കോഴിക്കോട് വടകര തീക്കുനി സ്വദേശിയുടെതായിരുന്നു. പട്ടികയിലെ അഞ്ചാമത്തെ വ്യക്തി പത്തനംതിട്ട സ്വദേശിനിയാണ്. സെപ്തംബർ നാലിനാണ് തൂങ്ങിമരിച്ച നിലയിൽ അവിവാഹിതയായ അവരുടെ മൃതദേഹം ഹൂറയിൽ കണ്ടെത്തിയത്. പട്ടികയിൽ ആറാമതായ തൃശൂർ സ്വദേശിനി, ഭർത്താവ് ബന്ധുവിെൻറ വിവാഹത്തിൽ സംബന്ധിക്കാൻ നാട്ടിൽപ്പോയ സമയത്താണ് ജീവനൊടുക്കിയത്.
മലയാളി സമൂഹത്തിെൻറ ആത്മഹത്യ നിരക്ക് ഉയരുന്ന സാഹചര്യത്തിൽ സാമൂഹിക സംഘടനകളുമായി ചേർന്ന് ബോധവത്കരണം നടത്താൻ തയ്യാറാണെന്ന് ബഹ്റൈൻ ഹെൽത്ത് ആൻറ് സേഫ്റ്റി സൊസൈറ്റി പ്രതിനിധി ഡോ.മഹ ഷഹാബ് അടുത്തിടെ പറഞ്ഞിരുന്നു. ബഹ്റൈൻ ചേംബർ ഒാഫ് കൊമേഴ്സ് ആൻറ് ഇൻഡസ്ട്രി, ഇൻറർനാഷണൽ ലേബർ ഒാർഗനൈസേഷൻ സഹകരണത്തോടെ സംഘടിപ്പിച്ച തൊഴിലാളി സമ്മേളനത്തിൽ പെങ്കടുത്ത് സംസാരിക്കുകയായിരുന്നു ഡോ.മഹ. സമ്മേളനത്തിൽ ഒരു പ്രതിനിധി വിഷയം ഉന്നയിച്ചപ്പോഴാണ് ഡോ.മഹ നിലപാട് അറിയിച്ചത്.
ഭൂരിപക്ഷം മലയാളികളും ബഹ്റൈനിലെ തൊഴിൽ, വേതന അവസ്ഥകളിൽ സംതൃപ്തിയോടെ ജീവിക്കുേമ്പാഴും ചില മലയാളികൾ തങ്ങളുടെ ജീവിതത്തിെൻറ താളപ്പിഴകൾ കാരണം നിരാശ ഭരിതമായ അവസ്ഥകളിലേക്ക് ചെന്നെത്തുന്നു എന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. വരുമാനത്തെക്കാൾ അധികമുള്ള ചിലവും പ്രവാസത്തിെൻറ ലക്ഷ്യങ്ങൾ മറന്നുള്ള ജീവിതവും പലരുടെയും ജീവിതത്തിനെ തകർത്തെറിയുന്നു എന്നാണ് കണ്ടെത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
