Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഖ​ത്ത​ർ പ്ര​തി​സ​ന്ധി:...

ഖ​ത്ത​ർ പ്ര​തി​സ​ന്ധി: 13 ഇ​ന നി​ർ​ദേ​ശ​ങ്ങ​ളി​ൽ മു​റു​കെ​പ്പി​ടി​ച്ച്​ ച​തു​ർ​രാ​ഷ്​​ട്ര​ങ്ങ​ൾ 

text_fields
bookmark_border
foreign ministers
cancel

മ​നാ​മ: ഭീ​ക​ര​വാ​ദ​ത്തി​നു​ള്ള പി​ന്തു​ണ അ​വ​സാ​നി​പ്പി​ക്കു​ന്ന​തു​ൾ​പ്പെ​ടെ കാ​ര്യ​ങ്ങ​ളി​ൽ ഖ​ത്ത​ർ മു​മ്പാ​െ​ക വെ​ച്ച നി​ർ​ദേ​ശ​ങ്ങ​ൾ പ​രി​ഗ​ണി​ക്കാ​തെ നി​ല​വി​ലു​ള്ള പ്ര​തി​സ​ന്ധി തീ​രി​ല്ലെ​ന്ന്​ ബ​ഹ്​​റൈ​ൻ, സൗ​ദി, യു.​എ.​ഇ, ഇൗ​ജി​പ്​​ത്​ എ​ന്നീ രാ​ജ്യ​ങ്ങ​ളു​ടെ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​ർ പ​റ​ഞ്ഞു. സം​യു​ക്ത യോ​ഗ​ത്തി​നു​ശേ​ഷം ‘ബ​ഹ്​​റൈ​ൻ ബേ’​യി​ലെ ഫോ​ർ സീ​സ​ൺ​സ്​ ഹോ​ട്ട​ലി​ൽ ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ലാ​ണ്​ മ​ന്ത്രി​മാ​ർ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ഖ​ത്ത​റു​മാ​യു​ള്ള പ്ര​ശ്​​ന​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള താ​ൽ​പ​ര്യം പ്ര​ക​ടി​പ്പി​ച്ച മ​ന്ത്രി​മാ​ർ പ​ക്ഷേ, ഇ​ക്കാ​ര്യ​ത്തി​ൽ മു​ന്നോ​ട്ടു​വെ​ച്ച ഉ​പാ​ധി​ക​ളി​ൽ അ​നു​ര​ഞ്​​ജ​ന​മി​ല്ലെ​ന്ന്​ വ്യ​ക്ത​മാ​ക്കി. 

ഖ​ത്ത​ർ ഇ​ക്കാ​ര്യ​ത്തി​ൽ പ്ര​തി​ക​രി​ക്ക​ണം. ഭീ​ക​ര​ത​ക്കു​ള്ള ഫ​ണ്ടി​ങ്​ അ​വ​സാ​നി​പ്പി​ക്കു​ക, ഭീ​ക​ര​ത​യു​മാ​യി ബ​ന്ധ​മു​ള്ള​വ​ർ​ക്ക്​ ഇ​ടം​ന​ൽ​കു​ന്ന​ത്​ നി​ർ​ത്തു​ക, മ​റ്റു രാ​ജ്യ​ങ്ങ​ളു​ടെ ആ​ഭ്യ​ന്ത​ര കാ​ര്യ​ങ്ങ​ളി​ലു​ള്ള ഇ​ട​പെ​ട​ൽ അ​വ​സാ​നി​പ്പി​ക്കു​ക തു​ട​ങ്ങി​യ 13 ഇ​ന നി​ർ​ദേ​ശ​ങ്ങ​ളാ​ണ്​ ഖ​ത്ത​റി​ന്​ മു​ന്നി​ൽ വെ​ച്ചി​ട്ടു​ള്ള​തെ​ന്ന്​ ബ​ഹ്​​റൈ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ്​ ഖാ​ലി​ദ്​ ബി​ൻ അ​ഹ്​​മ​ദ്​ ബി​ൻ മു​ഹ​മ്മ​ദ്​ ആ​ൽ ഖ​ലീ​ഫ പ​റ​ഞ്ഞു.

ദോ​ഹ​യു​മാ​യു​ള്ള പ്ര​ശ്​​ന​ങ്ങ​ൾ നി​ല​നി​ൽ​ക്കു​േ​മ്പാ​ഴും ഖ​ത്ത​രി പൗ​ര​ന്മാ​ർ​ക്ക്​ ഹ​ജ്ജ്​ നി​ർ​വ​ഹി​ക്കാ​നു​ള്ള അ​വ​സ​രം ഉ​റ​പ്പാ​ക്കു​മെ​ന്ന്​ സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി ആ​ദി​ൽ അ​ൽ ജു​ബൈ​ർ പ​റ​ഞ്ഞു. സൗ​ദി ഹ​ജ്ജ്​ രാ​ഷ്​​ട്രീ​യ​വ​ത്​​ക​രി​ക്കു​ക​യാ​ണെ​ന്ന ഖ​ത്ത​റി​​െൻറ അ​ഭി​പ്രാ​യം അ​ടി​സ്​​ഥാ​ന​ര​ഹി​ത​മാ​​ണെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ലോ​ക​മെ​മ്പാ​ടു​മു​ള്ള മു​സ്​​ലിം​ക​ൾ​ക്ക്​ മ​ത​പ​ര​മാ​യ ച​ട​ങ്ങു​ക​ൾ നി​ർ​വ​ഹി​ക്കാ​നാ​യി സൗ​ദി​യി​ലെ​ത്താം. സൗ​ദി പൗ​ര​ന്മാ​​ർ​ക്കെ​ന്ന​പോ​ലെ ഇ​തി​നു​ള്ള അ​വ​കാ​ശം ഖ​ത്ത​രി​ക​ൾ​ക്കും​ എ​ല്ലാ മു​സ്​​ലിം​ക​ൾ​ക്കു​മു​ണ്ടാ​കും. മ​റി​ച്ചു​ള്ള പ്ര​ചാ​ര​ണ​ങ്ങ​ൾ ശ​രി​യ​ല്ലെ​ന്ന്​ അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. യു.​എ.​ഇ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ്​ അ​ബ്​​ദു​ല്ല ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ, ഇൗ​ജി​പ്​​ത്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സാ​മി​ഹ്​ ശു​ക്​​രി എ​ന്നി​വ​രും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​െ​ങ്ക​ടു​ത്തു. 

പ്ര​ശ്​​ന​പ​രി​ഹാ​ര​ത്തി​നാ​യി കു​വൈ​ത്ത്​ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളെ മ​ന്ത്രി​മാ​ർ പു​ക​ഴ്​​ത്തി. ഖ​ത്ത​ർ പ്ര​ശ്​​ന​ങ്ങ​ൾ തീ​ർ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ങ്കി​ൽ കൂ​ടു​ത​ൽ ഉ​പ​രോ​ധ​ങ്ങ​ളു​ണ്ടാ​കു​മെ​ന്ന സൂ​ച​ന​യും അ​വ​ർ ന​ൽ​കി. ജൂ​ലൈ ആ​ദ്യം കൈ​റോ​യി​ൽ ന​ട​ന്ന ച​തു​ർ​രാ​ഷ്​​ട്ര​ങ്ങ​ളു​ടെ യോ​ഗ​ത്തി​​െൻറ തു​ട​ർ​ച്ച​യാ​യാ​ണ്​ മ​നാ​മ​യി​ലെ യോ​ഗം ന​ട​ന്ന​ത്. മേ​ഖ​ല​യു​ടെ സ്​​ഥി​ര​ത​യെ ബാ​ധി​ക്കു​ന്ന ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്നു​വെ​ന്ന്​ ആ​രോ​പി​ച്ച്​ ജൂ​ൺ അ​ഞ്ചി​നാ​ണ്​ സൗ​ദി, ഇൗ​ജി​പ്​​ത്, ബ​ഹ്​​റൈ​ൻ, യു.​എ.​ഇ ഉ​ൾ​പ്പെ​ടെ​യു​ള്ള രാ​ഷ്​​ട്ര​ങ്ങ​ൾ ഖ​ത്ത​റു​മാ​യു​ള്ള ന​യ​​ത​ന്ത്ര ബ​ന്ധം വി​ച്ഛേ​ദി​ക്കു​ന്ന​ത്. ത​ങ്ങ​ളു​ടെ സ്വ​ത​ന്ത്ര വി​ദേ​ശ​ന​യം അ​ടി​യ​റ​വെ​ക്കി​ല്ലെ​ന്ന്​ ജൂ​ൺ എ​ട്ടി​നു​ത​ന്നെ ഖ​ത്ത​ർ വ്യ​ക്ത​മാ​ക്കി. ജൂ​ൺ 23ന്​ ​ച​തു​ർ​രാ​ഷ്​​ട്ര​ങ്ങ​ൾ ത​ങ്ങ​ളു​ടെ 13 ഇ​ന നി​ർ​ദേ​ശ​ങ്ങ​ൾ അം​ഗീ​ക​രി​ക്കാ​ൻ ഖ​ത്ത​റി​ന്​ പ​ത്തു ദി​വ​സ​ത്തെ സ​മ​യം ന​ൽ​കി​യി​രു​ന്നു. ഇ​റാ​നു​മാ​യു​ള്ള ബ​ന്ധം അ​വ​സാ​നി​പ്പി​ക്കു​ക, ഖ​ത്ത​റി​ലെ തു​ർ​ക്കി സൈ​നി​ക കേ​ന്ദ്രം അ​ട​ച്ചു​പൂ​ട്ടു​ക, അ​ൽ ജ​സീ​റ ചാ​ന​ലി​​െൻറ പ്ര​വ​ർ​ത്ത​നം നി​ർ​ത്തു​ക, മു​സ്​​ലിം ബ്ര​ദ​ർ​ഹു​ഡു​മാ​യു​ള്ള ബ​ന്ധം അ​വ​സാ​നി​പ്പി​ക്കു​ക തു​ട​ങ്ങി​യ​വ​യാ​യി​രു​ന്നു പ്ര​ധാ​ന നി​ർ​ദേ​ശ​ങ്ങ​ൾ. എ​ന്നാ​ൽ, ജൂ​ലൈ ഒ​ന്നി​ന്​ ഇൗ ​നി​ർ​ദേ​ശ​ങ്ങ​ൾ ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ത​ള്ളി. ജൂ​ലൈ മൂ​ന്നി​ന്​ വീ​ണ്ടും 48 മ​ണി​ക്കൂ​ർ സ​മ​യം ഖ​ത്ത​റി​ന്​ ന​ൽ​കി. എ​ന്നാ​ൽ, അ​തും പ്ര​ശ്​​ന​പ​രി​ഹാ​ര​ത്തി​ലേ​ക്കെ​ത്തി​യി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar crisis bahrain and uae meeting-gulf news
News Summary - qatar crisis bahrain and uae meeting
Next Story