Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഖത്തർ എയർവേസ്​...

ഖത്തർ എയർവേസ്​ വെബ്​സൈറ്റിനും വിലക്ക്​

text_fields
bookmark_border
ഖത്തർ എയർവേസ്​ വെബ്​സൈറ്റിനും വിലക്ക്​
cancel

മനാമ: ഖത്തർ എയർവേസ്​ ഒാഫിസുകൾ അടച്ചതിനു​പിന്നാലെ ബഹ്​റൈനിൽ അവരുടെ വെബ്​സൈറ്റിനും വിലക്ക്​. ഇന്നലെ മുതൽ ഖത്തർ എയർവേസി​​​െൻറ വെബ്​സൈറ്റ്​ കിട്ടുന്നില്ല. കഴിഞ്ഞ ദിവസം ബഹ്​റൈൻ ഉൾപ്പെടെയുള്ള രാഷ്​ട്രങ്ങൾ ഖത്തറുമായുള്ള ബന്ധം പൂർണമായി വിഛേദിച്ചതുമുതൽ കടുത്ത നടപടികളാണ്​ സ്വീകരിച്ചുവരുന്നത്​.ഇതി​​​െൻറ ഭാഗമായി ഖത്തർ പൗരൻമാർ രാജ്യം വിടണമെന്ന്​ ആവശ്യപ്പെടുകയും അവരുടെ നയന്ത്രകാര്യാലയം പൂട്ടുകയും ചെയ്​തിരുന്നു.
   ഖത്തർ എയർവേസ്​ വഴി ടിക്കറ്റ്​ എടുത്തവർ അടിയന്തരമായി അവരുടെ ഒാഫിസിലെത്തിയോ വെബ്​സൈറ്റ്​ വഴിയോ ഇത്​ റദ്ദാക്കണമെന്ന്​ അറിയിപ്പുണ്ടായിരുന്നു. 
അതിനാൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ ട്രാവൽ ഏജൻസികളിൽ നല്ല തിരക്കാണ്​ അനുഭവപ്പെട്ടത്.എന്നാൽ, പ്രശ്​നം ഉടൻ തീരുമെന്ന നിലയിൽ വരും ദിവസങ്ങളിലേക്കുള്ള ടിക്കറ്റ്​ ഖത്തർ എയർവേസ്​ വഴി എടുത്തവരുമുണ്ട്​. ഒാഫിസ്​ പൂട്ടു​േമ്പാഴും വെബ്​സൈറ്റ്​ ലഭ്യമാകും എന്നാണ്​ പലരും കരുതിയിരുന്നത്​. 
   ഒാഫിസ്​ അടക്കാനുള്ള അവസാന സമയപരിധി ഇന്നലെ അവസാനിച്ചതോടെ സീഫിലെ ഖത്തർ എയർവേസ്​ ​ആസ്​ഥാനം ഷട്ടർ താഴ്​ത്തി. നിയമലംഘനത്തി​​​െൻറ പേരിൽ അടപ്പിച്ചതായുള്ള നോട്ടിസ്​ പുറത്ത്​ പതിച്ചിട്ടുണ്ട്​. വ്യവസായ, വാണിജ്യ, ടൂറിസം മന്ത്രാലയത്തി​​​െൻറ നോട്ടിസാണ്​ പതിച്ചത്. കഴിഞ്ഞ ദിവസം ബഹ്​റൈൻ അന്താരാഷ്​ട്ര വിമാനത്താവളത്തിലെ ഖത്തർ എയർവേസ്​ ഒാഫിസും അടച്ചിരുന്നു. 
രാജ്യത്തി​​​െൻറ വ്യോമപാത ഖത്തറിന്​ നിഷേധിച്ചതും ഖത്തർ എയർവേസ്​ സർവീസ്​ നിർത്തലാക്കിയതും നിരവധി യാത്രക്കാരെ ബാധിച്ചിട്ടുണ്ട്​. വെബ്​സൈറ്റ്​ തുറക്കാൻ സാധിക്കാത്തതോടെ,  ടിക്കറ്റ്​ റീഫണ്ട്​ ചെയ്യാത്തവർ എന്തുചെയ്യണമെന്നറിയാതെ അങ്കലാപ്പിലാണ്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar airways
News Summary - qatar airways
Next Story