Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഖത്തർ എയർവേസ്​...

ഖത്തർ എയർവേസ്​ ഒാഫിസുകൾ പൂട്ടി

text_fields
bookmark_border
ഖത്തർ എയർവേസ്​ ഒാഫിസുകൾ പൂട്ടി
cancel

മനാമ: ബഹ്​റൈനിലെ ഖത്തർ എയർവേസ്​ ഒാഫിസുകൾ പൂട്ടി. അന്താരാഷ്​ട്ര വിമാനത്താവളത്തിലെയും സീഫിലെയും ഒാഫിസുകളാണ്​ പൂട്ടിയത്​. ബഹ്​റൈനി​െല ഖത്തർ എയർവേസ്​ ഒാഫിസുകൾ 48 മണിക്കൂറിനകം പൂട്ടണമെന്ന അറിയിപ്പി​​​െൻറ സമയപരിധി ഇന്നലെ ഉച്ച വരെയായിരുന്നു. നേരത്തെ ടിക്കറ്റ്​ ബുക്ക്​ ചെയ്​ത മുഴുവൻ യാത്രക്കാർക്കും പണം മടക്കി നൽകുകയോ മറ്റ്​ ഫ്ലൈറ്റുകളിൽ യാത്ര സൗകര്യം ഏർപ്പെടുത്തുകയോ ചെയ്യുമെന്ന്​ തിങ്കളാഴ്​ച തന്നെ ഖത്തർ എയർവേസ്​ അധികൃതർ വ്യക്​തമാക്കിയിരുന്നു. 

ബഹ്​റൈൻ, സൗദി, യു.എ.ഇ, ഇൗജിപ്​ത്​ എന്നീ രാഷ്​ട്രങ്ങളുടെ നിരോധനം വന്നശേഷമാണ്​ ഇൗ അറിയിപ്പുണ്ടായത്​. കഴിഞ്ഞ ദിവസങ്ങളിൽ ട്രാവൽ ഏജൻസികളിൽ നല്ല തിരക്കാണ്​ അനുഭവപ്പെട്ടത്​. ഒാൺലൈൻ ആയി ടിക്കറ്റെടുത്തവർക്ക്​  www.qatarairways.com/us/en/refund-request എന്ന പേജ്​ സന്ദർശിച്ച്​ ടിക്കറ്റ്​ റദ്ദാക്കി പണം തിരികെ കൈപറ്റാവുന്നതാണ്​. ഏത്​ സാഹചര്യത്തിലാണ്​ ടിക്കറ്റ്​ റദ്ദാക്കുന്നതെന്ന കാര്യം ഇതിനായി നിർദേശിച്ച ഭാഗത്ത്​ രേഖപ്പെടുത്തണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - qatar airways
Next Story