ഖത്തർ എയർവേസ് പിരിച്ചുവിട്ട 27 സ്വദേശികൾ മനുഷ്യാവകാശ ഏജൻസിയിൽ പരാതി നൽകി
text_fieldsമനാമ: ഖത്തർ എയർവേസ് മതിയായ കാരണങ്ങളില്ലാതെ പിരിച്ചുവിട്ടതായി കാണിച്ച് 27 ബഹ്റൈനികൾ പരാതി നൽകി. പിരിച്ചുവിടുന്നതായി കാണിച്ചുള്ള കത്ത് ലഭിച്ചതിനെ തുടർന്ന് ഇവർ നാഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ഹ്യൂമൺ റൈറ്റ്സിൽ (എൻ.െഎ. എച്ച്.ആർ) പരാതി നൽകി. ഖത്തർ എയർവേസിെൻറ ബഹ്റൈനിലെ ഒാഫിസുകൾ ജൂണിൽ അടച്ചിരുന്നു. വിമാനക്കമ്പനിയുടെ ലൈസൻസും ബഹ്റൈൻ റദ്ദാക്കുകയുണ്ടായി. തുടർന്ന് സെപ്റ്റംബർ 13നാണ് ജീവനക്കാർക്ക് കമ്പനി കത്തുനൽകിയത്.കരാർ പ്രകാരം നോട്ടിസ് കാലാവധിയിൽ നൽകേണ്ട തുക നൽകുമെന്ന് കത്തിലുണ്ട്.
ജീവനക്കാരുടെ പക്കൽ കമ്പനിയുടെ ഏതെങ്കിലും സാധനങ്ങളുണ്ടെങ്കിൽ അത് ബഹ്റൈൻ വിമാനത്താവളത്തിലെ സർവീസ് മാനേജറെ ഏൽപിക്കാൻ നിർദേശമുണ്ട്. ഖത്തറുമായുണ്ടായ പ്രശ്നങ്ങളെ തുടർന്ന് ബഹ്റൈനിൽ നിന്ന് ആദ്യമായാണ് ഒരു സംഘം ആളുകൾ എൻ.െഎ. എച്ച്.ആറിനെ സമീപിക്കുന്നതെന്ന് ആക്ടിങ് സെക്രട്ടറി ജനറൽ ഡോ.ഖലീഫ അൽ ഫാദിൽ വ്യക്തമാക്കി. ഖത്തർ എയർവേസിൽ ജോലി ചെയ്തിരുന്ന പ്രവാസികൾക്ക് മറ്റു രാജ്യങ്ങളിൽ േജാലി നൽകിയപ്പോൾ തങ്ങളെ പരിഗണിച്ചില്ലെന്ന് ബഹ്റൈനികളായ ജീവനക്കാർ ആരോപിക്കുന്നതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.
ഇവരുടെ പരാതി എൻ.െഎ. എച്ച്.ആർ ഗൗരവമായെടുക്കുമെന്നാണ് റിപ്പോർട്ട്. മാന്യമായ തൊഴിൽ സാഹചര്യം, അഭിമാനം തുടങ്ങിയ കാര്യങ്ങളിൽ അനുരഞ്ജനമില്ലെന്ന് ഡോ.ഖലീഫ അൽ ഫാദിൽ പറഞ്ഞു. ഖത്തർ എയർവേസ് നടപടിയുടെ ഇരകളാണ് ഇൗ 27 പേർ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇൗ ജീവനക്കാർ മികച്ച ശമ്പളം വാങ്ങിയിരുന്നവരാണെന്നും അവർക്ക് സമാന ശമ്പള സ്കെയിൽ ഇപ്പോഴത്തെ തൊഴിൽ വിപണിയിൽ ലഭിക്കാൻ ബുദ്ധിമുട്ടാകുമെന്നും ജനറൽ ഫെഡറേഷൻ ഒാഫ് ബഹ്റൈൻ ട്രേഡ് യൂനിയൻസ് അസി.സെക്രട്ടറി (ഇൻറർനാഷണൽ റിലേഷൻസ്) കരീം റാഥി പറഞ്ഞു.
ഇക്കഴിഞ്ഞ ജൂണിലാണ് സൗദി അറേബ്യ, യു.എ.ഇ, ഇൗജിപ്ത്, ബഹ്റൈൻ എന്നീ രാഷ്ട്രങ്ങൾ വിവിധ പ്രശ്നങ്ങൾ ഉയർത്തി ഖത്തറുമായുള്ള എല്ലാ ബന്ധങ്ങളും വിഛേദിച്ചത്.പ്രതിസന്ധി പരിഹരിക്കാനായി ഖത്തറിന് ഇൗ രാഷ്ട്രങ്ങൾ 13ഇന നിർദേശങ്ങൾ നൽകിയിരുന്നെങ്കിലും അത് പരിഗണിക്കപ്പെട്ടിട്ടില്ല. ഖത്തറിലെ തുർക്കി സൈനിക താവളം അടക്കുക, അൽ ജസീറ ചാനൽ നിർത്തുക തുടങ്ങിയവ നിർദേശങ്ങളിലുണ്ട്. ഖത്തർ എയർവേസ് വിമാനങ്ങൾക്ക് ഇൗ നാലുരാജ്യങ്ങളും വ്യോമപാതയും നിഷേധിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
