അംബാസഡർ വിനോദ് കെ. ജേക്കബിന് നന്ദിയും ആശംസകളും അറിയിച്ച് പി.വി. രാധാകൃഷ്ണപിള്ള
text_fieldsകേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള അംബാസഡർ വിനോദ് കെ. ജേക്കബിനൊപ്പം
മനാമ: ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബുമായി കൂടിക്കാഴ്ച നടത്തി. മൂന്ന് വർഷത്തെ ഔദ്യോഗിക സേവനം പൂർത്തിയാക്കി അംബാസഡർ വിനോദ് കെ. ജേക്കബ് ബഹ്റൈനിൽ നിന്ന് ന്യൂഡൽഹിയിലേക്ക് യാത്ര തിരിക്കാനിരിക്കെയാണ് പി. വി. രാധാകൃഷ്ണപിള്ള അദ്ദേഹത്തെ ഓഫീസിൽ സന്ദർശിച്ചത്.
ബഹ്റൈനിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിനായി അംബാസഡർ വിനോദ് കെ. ജേക്കബ് നടത്തിയ മികച്ച സേവനങ്ങൾക്കും നൽകിയ വിലപ്പെട്ട സംഭാവനകൾക്കും പി. വി. രാധാകൃഷ്ണപിള്ള ഹൃദയംഗമമായ നന്ദിയും അഭിനന്ദനവും അറിയിച്ചു.
ന്യൂഡൽഹിയിൽ വിദേശകാര്യ മന്ത്രാലയത്തിലെ ഓഷ്യാനിയ ഡിവിഷന്റെ ചുമതല അദ്ദേഹം ഏറ്റെടുക്കും. പുതിയ ചുമതലയിൽ എല്ലാ വിജയങ്ങളും ആശംസിച്ച പി. വി. രാധാകൃഷ്ണപിള്ള, ഇന്ത്യയുടെ നയതന്ത്ര സേവനരംഗത്ത് തുടർന്നും ശ്രദ്ധേയമായ സംഭാവനകൾ നൽകാൻ അദ്ദേഹത്തിന് കഴിയട്ടെയെന്നും ആശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

