പി.വി. രാധാകൃഷ്ണ പിള്ളക്ക് പി.ജി.എഫ് കർമജ്യോതി പുരസ്കാരം
text_fieldsപി.വി. രാധാകൃഷ്ണ പിള്ള
മനാമ: ബഹ്റൈനിലെ പ്രമുഖ ജീവകാരുണ്യ സംഘടനയായ പ്രവാസി ഗൈഡൻസ് ഫോറം കർമജ്യോതി പുരസ്കാരത്തിന് ബഹ്റൈന്‍ കേരളീയ സമാജം പ്രസിഡൻറ് പി.വി. രാധാകൃഷ്ണ പിള്ളയെ തെരഞ്ഞെടുത്തതായി പി.ജി.എഫ് ഭാരവാഹികള്‍ അറിയിച്ചു. കോവിഡ് മഹാമാരിയുടെ കാലത്ത് ബഹ്റൈനിലെ നൂറുകണക്കിന് ഇന്ത്യക്കാര്‍ക്ക് നല്കിയ സേവനങ്ങള്‍ മാനിച്ചും വര്‍ഷങ്ങളായി ബഹ്റൈനിലെ കലാസാംസ്കാരിക രംഗത്ത് നൽകുന്ന സംഭാവനകൾ പരിഗണിച്ചുമാണ് പുരസ്കാരം നല്‍കുന്നത്. ഡോ. ബാബു രാമചന്ദ്രൻ, ചന്ദ്രൻ തിക്കോടി, എസ്.വി. ജലീൽ, ഫ്രാൻസിസ് കൈതാരത്ത്, സലാം മമ്പാട്ടുമൂല എന്നിവർക്കാണ് മുൻവർഷങ്ങളിൽ ഈ പുരസ്കാരം സമ്മാനിച്ചത്.
ഇതോടൊപ്പം സംഘടനയുടെ അംഗങ്ങൾക്ക് നൽകിവരാറുള്ള പുരസ്കാരങ്ങളും പ്രഖ്യാപിച്ചു.പി.ജി.എഫ് ജുവല്‍ അവാര്‍ഡ് ക്രിസോസ്റ്റം ജോസഫിനും പി.ജി.എഫ് പ്രോഡിജി അവാർഡ് റോസ് ലാസര്‍, വിശ്വനാഥന് ഭാസ്കരന് എന്നിവര്‍ക്കുമാണ് ലഭിച്ചത്. മികച്ച ഫാക്വല്‍റ്റി പുരസ്കാരത്തിന് സുഷമ ജോണ്‍സണും അര്‍ഷാദ് ഖാനുമാണ് അര്‍ഹരായത്. മികച്ച കൗണ്‍സിലറായി വിമല തോമസ്, മികച്ച കോഒാഡിനേറ്ററായി ഷിബു കോശി, മികച്ച സാമൂഹിക പ്രവര്‍ത്തകനായി ജോജോ ഫിലിപ്പ് എന്നിവരെയും തെരഞ്ഞെടുത്തു.ജനുവരി എട്ടിന് വെര്‍ച്വല്‍ പ്ലാറ്റ്ഫോമിലൂടെ നടക്കുന്ന പ്രവാസി ഗൈഡൻസ് ഫോറത്തിെൻറ 12ാം വാർഷികയോഗത്തിൽ പുരസ്കാരങ്ങൾ സമ്മാനിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പുതിയ ഭരണസമിതിയും അന്ന് ചുമതലയേൽക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

