നേറ്റിവ് ബാൾ ടൂർണമെൻറിൽ പുതുപ്പള്ളി ടീം ഫൈനലിൽ
text_fieldsനേറ്റിവ് ബാൾ ടൂർണമെൻറിെൻറ സെമി ഫൈനൽ മത്സരം ബഹ്റൈൻ കെ.എം.സി.സി വൈസ് പ്രസിഡൻറ് ഗഫൂർ കൈപ്പമംഗലം ഉദ്ഘാടനം ചെയ്യുന്നു
മനാമ: ബഹ്റൈൻ-കേരള നേറ്റിവ് ബാൾ ഫെഡറേഷെൻറ നേതൃത്വത്തിൽ സിഞ്ച് മൈതാനിയിൽ നടന്ന നേറ്റിവ് ബാൾ ടൂർണമെൻറിെൻറ സെമി ഫൈനൽ മത്സരം ബഹ്റൈൻ കെ.എം.സി.സി വൈസ് പ്രസിഡൻറ് ഗഫൂർ കൈപ്പമംഗലം ഉദ്ഘാടനം ചെയ്തു. ബി.കെ.എൻ.ബി.എഫ് പ്രസിഡൻറ് റെജി കുരുവിള അധ്യക്ഷതവഹിച്ചു. ബഹ്റൈൻ സെൻറ് മേരീസ് കത്തീഡ്രൽ വികാരി ഫാ. ബിജു ഫിലിപ്പോസ് കാട്ടുമറ്റത്തിൽ ആദ്യ പന്ത് വെട്ടി മത്സരത്തിന് തുടക്കം കുറിച്ചു. പറമ്പുഴ, തലപ്പാടി ടീമുകളുടെ പഴയകാല കളിക്കാരൻ മത്തായിക്കുള്ള ചികിത്സാ സഹായ നിധിയുടെ സമാഹരണം ലിൻസൻ വർഗീസിെൻറ പക്കൽനിന്നും ഏറ്റുവാങ്ങി ഫ്രണ്ട്സ് അസോസിയേഷൻ പ്രസിഡൻറ് ജമാൽ നദ്വി നിർവഹിച്ചു.
ബഹ്റൈൻ സെൻറ് മേരിസ് കത്തീഡ്രൽ സെക്രട്ടറി ജോർജ് വർഗീസ്, ഫെഡറേഷൻ സെക്രട്ടറി സാജൻ തോമസ്, വൈസ് പ്രസിഡൻറ് റോബിൻ എബ്രഹാം എന്നിവർ ആശംസകൾ നേർന്നു. ആദ്യത്തെ ആവേശകരമായ സെമി ഫൈനൽ മത്സരത്തിൽ മണർകാട് ടീമിനെ പരാജയപ്പെടുത്തി പുതുപ്പള്ളി ടീം ഫൈനലിൽ പ്രവേശിച്ചു.
നിരവധി കായിക പ്രേമികളുടെ സാന്നിധ്യം ടൂർണമെൻറിന് ആവേശമേകി. അടുത്ത വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.30നു നടക്കുന്ന മത്സരത്തിൽ വാകത്താനം ടീമിനെ ചിങ്ങവനം ടീം നേരിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

