Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകേരളീയ സമാജത്തിൽ...

കേരളീയ സമാജത്തിൽ ഡിസംബർ 12 മുതൽ ‘പുസ്​തകപ്പൂക്കാലം’

text_fields
bookmark_border
കേരളീയ സമാജത്തിൽ ഡിസംബർ 12 മുതൽ ‘പുസ്​തകപ്പൂക്കാലം’
cancel

മനാമ: ബഹ്റൈൻ കേരളീയ സമാജവും ഡി.സി ബുക്​സും സംയുക്തമായി സംഘടിപ്പിക്കുന്ന പുസ്തകോൽസവത്തിനും കലാസാസ്കാരികോൽസവ ത്തിനും ഡിസംബർ 12ന്​ തിരിതെളിയുമെന്ന്​ സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സിനിമാതാരം പ്രകാശ് രാജ് ബി.കെ.എസ ് മേളയുടെ ഔപചാരികമായ ഉദ്‌ഘാടനം 13ന്​ നിർവഹിക്കും. എൻ.എസ്. മാധവൻ, കെ.ജി. ശങ്കരപിള്ള , കെ.വി. മോഹൻ കുമാർ , ദേശീയ രാഷ്ട് രീയത്തിൽ ശ്രദ്ധേയയായ മീനാക്ഷി ലേഖി, ഡോ ബാല ശങ്കർ, നമ്പി നാരായണൻ തുടങ്ങിയവർ സാഹിത്യോത്സാവത്തിൽ വിവിധ ദിവസങ്ങളിലായി പങ്കെടുക്കും. ഇംഗ്ലീഷ് മലയാളം എന്നീ ഭാഷകളിൽ പ്രസിദ്ധീകരിക്കപ്പെട്ട പുസ്​തക പ്രദർശനത്തിനു പുറമേ കുട്ടികളുടെ വിനോദത്തിനും വിജ്ഞാനത്തിനും വകനൽക്കുന്ന കാർണിവെൽ, ചിത്ര പ്രദർശനങ്ങൾ, ആർട്ട് ഇൻസ്റ്റലേഷൻസ്, ഫോട്ടോ പ്രദർശനങ്ങൾ, നാടൻ കലകൾ, കാവ്യസന്ധ്യകൾ, സംഗീത സദസ്​, സാഹിത്യ ക്യാമ്പ് എന്നിങ്ങനെ വർണ്ണാഭമായ കലാസാംസ്​കാരിക പരിപാടികളോടെയാണ് പുസ്തകോത്സവം സംഘടിപ്പിച്ചിട്ടുള്ളത്. പുസ്തക ഉത്സവത്തോടനുബന്ധിച്ച് സമാജം വനിതാവേദി അംഗങ്ങളുടെ നേതൃത്വത്തിൽ ജി.സി.സി തലത്തിൽ ആദ്യമായി അവതരിപ്പിക്കപ്പെട്ട എഴുപതിൽപരം വനിതകൾ പങ്കെടുക്കുന്ന മെഗാ ചരടുപിന്നിക്കളിയുടെ അവതരണം ഡിസംബർ 14 ന്​ സമാജം അങ്കണത്തിൽ അരങ്ങേറും.

ബി.കെ.എസ് ടോസ്റ്റ് മാസ്റ്റേഴ്സ് സംഘടിപ്പിക്കുന്ന ജി.സി.സി തല ഇംഗ്ലീഷ് പ്രസംഗമത്സരവും ഡിബേറ്റ് മത്സരവും പുസ്തകോത്സവത്തിന് കൂടുതൽ പ്രൗഢി നൽകും . യുവ മജീഷ്യൻ ഭരത് ജയകുമാറിന്റെ സാന്നിധ്യവും പുസ്തകോത്സവത്തിന് മാറ്റുകൂട്ടും. കൊച്ചിൻ ബിനാലെയുടെ മാതൃകയിൽ ചിത്ര ശില്പ പ്രദർശനങ്ങളോടെ സംഘടിപ്പിക്കുന്ന വിപുലമായ ഒരു കലാ പ്രദർശനം ബഹ്റൈനിൽ ഇതാദ്യമാണെന്നും സംഘാടകർ പറഞ്ഞു. ഡിസംബർ 16, 17 തീയതികളിൽ സംഘടിപ്പിക്കുന്ന സാഹിത്യക്യാമ്പിന് എൻ.എസ്. മാധവൻ , കെ.ജി. ശങ്കരപ്പിള്ള, കെ.വി.മോഹൻ കുമാർ എന്നിവർ നേതൃത്വം നൽകും.
ബഹ്റൈനിലെയും ഗൾഫിലെ ഇതര രാജ്യങ്ങളിലെയും മലയാളി എഴുത്തുകാർക്ക് അവരുടെ രചനകൾ അവതരിപ്പിക്കാനും എഴുത്തിലെ പുതിയ സങ്കേതങ്ങൾ പരിചയപ്പെടാനും ഉതകുന്ന സുവർണ്ണാവസരമാണ് ഈ ക്യാമ്പിലൂടെ വന്നുചേരുന്നത്. ഡിസംബർ 12 നു രാത്രി നടക്കുന്ന സാസ്കാരിക പ്രശ്നോത്തരിയോടെ സാസ്കാരികോൽസവ വേദി പൊതു പ്രദർശനത്തിനായി തുറന്നുകൊടുക്കും . 16 ന്​ വൈകുന്നേരം സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടക്കുന്ന ചടങ്ങിൽ ബഹ്‌റൈൻ കേരളീയ സമാജം സാഹിത്യ പുരസ്‌കാരം സമ്മാനിക്കും. ഇതോടനുബന്ധിച്ചു മാധവന്റെ പ്രശസ്ത ചെറു കഥ ഹിഗ്വിറ്റ വായിക്കുകയും, കഥയെ
അനുധാവനം ചെയ്​ത്​ ബഹ്‌റൈനിലെ ചിത്രകാരന്മാർ ഒരുക്കുന്ന കഥാചിത്ര രചനയും ഉണ്ടായിരിക്കും.

ഉത്സവ ആഘോഷങ്ങൾക്ക് ഡി. സലിം കൺവീനറും ഷബിനി വാസുദേവ്, അനിൽ വേങ്കോട്, ഫിറോസ് തിരുവത്ര എന്നിവർ ജോയിന്റ് ൺവീനർമാരുമായുള്ള സംഘാടക സമിതി നേതൃത്വം നൽകും. കലാ പ്രദർശനങ്ങൾ ആസ്വദിക്കുവാനും പുസ്തകങ്ങൾ കരസ്ഥമാക്കുവാനും ഡിസംബർ 12 മുതൽ അവസരമുണ്ടാകും. പുസ്തകോൽസവ നാളുകളിൽ ജന്മദിന ആഘോഷങ്ങളും വിവാഹ വാർഷിക ആഘോഷങ്ങൾ സംഘടിപ്പുക്കുന്നതിനും പുസ്തകങ്ങൾ സ്നേഹ സമ്മാനങ്ങളായി നൽകുന്നതിനുള്ള പ്രത്യേക വേദിയും സൗകര്യവും സൗജന്യമായി സമാജം നൽകുന്നുണ്ട് .കുട്ടികൾക്ക് പ്രത്യേക പ്ലേ കോർണറും ഒരുക്കിയിട്ടുണ്ട് എന്നതാണ് ഈ മേളയുടേ മറ്റൊരു പുതുമ. 11 ദിവസവും വൈകുന്നേരങ്ങളിൽ സകുടുംബം സമാജത്തിൽ എത്തി ആസ്വദിച്ചു പോകാവുന്ന തരത്തിൽ ഒരു സമ്പൂർണ്ണ ഉൽസവത്തിന്റെ പ്രതീതിയിലാണ് പുസ്തകോൽസവവും കലാ പ്രദർശനങ്ങളും സജ്ജീകരിക്കുന്നത്. ഏവരെയും ഈ സാസ്കാരികോൽസവത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. പത്രസമ്മേളനത്തിൽ സമാജം പ്രസിഡൻറ്​ പി. വി. രാധാകൃഷ്ണപിള്ള , ജനറൽ സെക്രട്ടറി എം.പി. രഘു , വൈസ് പ്രസിഡൻറ്​ പി.എൻ. മോഹൻരാജ് , ട്രഷറർ ദിലീഷ് കുമാർ, കലാവിഭാഗം സെക്രട്ടറി ഹരീഷ് മേനോൻ , ലൈബ്രേറിയൻ അനു തോമസ്, ഇന്റെർണൽ ഓഡിറ്റർ മനോജ് സുരേന്ദ്രൻ , ഷബിനി വാസുദേവ് എന്നിവർ സന്നിഹിതരായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pusthakapookalamBahrain News
News Summary - pusthakapookalam-bahrain-bahrain news
Next Story