Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightയാമ്പു പുഷ്പമേള:...

യാമ്പു പുഷ്പമേള: വൈവിധ്യമാർന്ന പ്രദർശനങ്ങൾ; നഗരിയിലേക്ക് ജനമൊഴുകുന്നു

text_fields
bookmark_border
യാമ്പു പുഷ്പമേള: വൈവിധ്യമാർന്ന പ്രദർശനങ്ങൾ; നഗരിയിലേക്ക് ജനമൊഴുകുന്നു
cancel

യാമ്പു: പുഷ്പമേളയിൽ റോയൽ കമീഷൻ സാനിറ്ററി വകുപ്പി​​​​െൻറ നേതൃത്വത്തിൽ ഒരുക്കിയ റീ സൈക്കിൾ ഗാർഡൻ കൗതുക കാഴ്‌ചയൊരുക്കി ശ്രദ്ധേയമാകുന്നു. ഉപയോഗശൂന്യമായി ഒഴിവാക്കുന്നതോ നശിപ്പിക്കുന്നതോ ആയ എന്തും പുനരുത്പാദന പ്രക്രിയയിലൂടെ അലങ്കാര സാധനമോ കളിപ്പാട്ടങ്ങളോ ആയി മാറ്റിയെടുക്കാമെന്ന് ഈ സ്​റ്റാൾ ബോധ്യപ്പെടുത്തുന്നു. 1000ലേറെ വാട്ടർ ബോട്ടിലുകൾ  ഉപയോഗിച്ച് രൂപകൽപന ചെയ്ത മത്സ്യങ്ങൾ, പഴയ ടയറുകൾ കൊണ്ടുണ്ടാക്കിയ വിവിധ തരം മാതൃകകൾ, കുട്ടികൾക്കുള്ള വൈവിധ്യകരമായ കളിവാഹനങ്ങൾ, വാഹനത്തി​​​​െൻറ ഒഴിവാക്കിയ ഭാഗങ്ങൾ കൊണ്ടുണ്ടാക്കിയ റോബോട്ട്  എന്നിവ കൗതുക കാഴ്ചയാണ്.  യാമ്പുവിലെ വിവിധ സ്‌കൂൾ വിദ്യാർഥികളുടെയും മറ്റും കരകൗശല വിരുതിൽ വിസ്മയം തീർത്ത ശില്പങ്ങളുടെ പ്രദർശനവും  ഇവിടെ ഒരുക്കിയിട്ടുണ്ട്.

സന്ദർശകരുടെ പ്രോത്സാഹനവും വിദ്യാർഥികളുടെ പങ്കാളിത്തവും ഈ വർഷത്തെ റീസൈക്കിൾ പവലിയന് ലഭിച്ചതായി യാമ്പു റോയൽ കമ്മീഷൻ സാനിറ്ററി ഡിപ്പാർട്ട്മ​​​െൻറ്​ ഡയറക്ടർ എൻജി. ഗാസിം അഹമ്മദ് ഖൽഫത്ത് ‘ഗൾഫ് മാധ്യമ’ ത്തോട് പറഞ്ഞു.  റോഡിലും മറ്റും വലിച്ചെറിയുന്ന കുപ്പികൾ, പേപ്പറുകൾ, പ്ലാസ്​റ്റിക്, ഉപയോഗ ശൂന്യമായ വിവിധ വസ്തുക്കൾ എന്നിവ  മാത്രമുപയോഗിച്ചാണ് സ്​റ്റാളിലെ കരകൗശല നിർമാണങ്ങളത്രയും മനോഹരമാക്കിയിരിക്കുന്നത്. കുട്ടികൾക്ക് കരകൗശല നിർമാണത്തിലും ചിത്രരചനയിലും പരിശീലനം നൽകാൻ സൗദി യുവതികളുടെ സജീവ സാന്നിധ്യവുമുണ്ട്​. 

മേളയിലേക്കുള്ള സന്ദർശക പ്രവാഹം ദിവസം കഴിയുന്തോറും കൂടി വരികയാണ്​.  വാരാന്ത്യ അവധി ദിനങ്ങളിൽ ജിദ്ദ, റിയാദ്, മദീന തബൂക്ക്, ത്വാഇഫ് എന്നിവിടങ്ങളിൽ നിന്ന് മലയാളി വിനോദ യാത്രാ സംഘങ്ങളും കുടുംബങ്ങളും വൻതോതിൽ യാമ്പുവിലെത്തുന്നു. മാർച്ച് 25 വരെയാണ്​ മേള. വൈകുന്നേരം നാല് മുതൽ 11 മണി വരെയാണ് സമയം. നഗരത്തി​​​​െൻറ വിവിധ ഭാഗങ്ങളിൽ നിന്ന് റോയൽ കമീഷൻ പത്തോളം ബസുകൾ പുഷ്പനഗരിയിലേക്ക് സൗജന്യയാത്രക്കായി ഒരുക്കിയതും സന്ദർശകർക്ക് വലിയ ആശ്വാസമാണ്. ഈ സംവിധാനം എല്ലാവരും ഉപയോഗപ്പെടുത്തണമെന്ന് റോയൽ കമീഷൻ ട്രൻസ്‌പോർട്ട് വിഭാഗം മേധാവി യഹ്‌യ മുഹമ്മദ് അൽ ശൈഖ് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു .        
കുട്ടികളുടെ ഉല്ലാസ കേന്ദ്രത്തിലും വൈവിധ്യങ്ങളായ രുചിഭേദങ്ങൾ അറിയാൻ പ്രത്യേകം ഒരുക്കിയ ഫുഡ് കോർട്ടിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. ‘കുലുക്കി സർബത്ത്’ വിതരണം ചെയ്യുന്ന സ്​റ്റാളിൽ മലയാളികളുടെ നല്ല തിരക്കാണ്. കുലുക്കി സർബത്ത് ഉണ്ടാക്കാൻ നാട്ടിൽ നിന്നും ​പ്രത്യേകമായി ആളെ കൊണ്ടുവരികയായിരുന്നുവെന്ന്​ സ്​റ്റാൾ നടത്തിപ്പുകാർ പറയുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsmalayalam newspushpamela
News Summary - pushpamela-saudi-gulf news
Next Story