പഞ്ചാബ് ടൂറിസം ‘വൺ ഡിസ്ട്രിക്ട് വൺ പ്രോഡക്ട്’ പദ്ധതി ഇന്ത്യൻ എംബസിയിൽ
text_fieldsപഞ്ചാബ് ടൂറിസം
‘വൺ ഡിസ്ട്രിക്ട് വൺ
പ്രോഡക്ട്’ പദ്ധതിയുടെ ഭാഗമായി എംബസിയിൽ നടക്കുന്ന ഭക്ഷ്യ പ്രദർശനം
മനാമ: വൺ ഡിസ്ട്രിക്ട് വൺ പ്രോഡക്ട് (ഒ.ഡി.ഒ.പി) സംരംഭത്തിന് കീഴിൽ പഞ്ചാബിന്റെ സാംസ്കാരികവും സാമ്പത്തികവുമായ പ്രാധാന്യം പ്രദർശിപ്പിക്കുന്ന പ്രത്യേക പരിപാടി ഇന്ത്യൻ എംബസിയിൽ തുടങ്ങി. വൈവിധ്യമാർന്ന ഭക്ഷണം, സാംസ്കാരിക പ്രവർത്തനങ്ങൾ എന്നിവ പ്രദർശിപ്പിക്കുന്ന പരിപാടി പഞ്ചാബി വിർസ കമ്യൂണിറ്റിയാണ് സംഘടിപ്പിച്ചത്. ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബിന്റെ രക്ഷാകർതൃത്വത്തിൽ എംബസി പരിസരത്താണ് പരിപാടി നടന്നത്.
വിദേശരാജ്യങ്ങളിൽ ഇന്ത്യയിലെ ഓരോ സംസ്ഥാനങ്ങളുടെയും സാംസ്കാരിക, ടൂറിസം മേഖലകളെ പരിചയപ്പെടുത്തുകയും അതാത് പ്രദേശങ്ങളിലെ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമാണ് ഇത്തരം പരിപാടി ഇന്ത്യൻ എംബസിയിൽ സംഘടിപ്പിക്കുന്നത്.
നേരത്തേ ജമ്മു- കശ്മീർ, രാജസ്ഥാൻ, ഉത്തർപ്രദേശ്, കർണാടക, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളുടെ സമാനമായ പരിപാടികളും എംബസിയിൽ നടത്തിയിരുന്നു. പഞ്ചാബിന്റെ പ്രാദേശിക ഉൽപന്നങ്ങൾ ഒരുമാസത്തെ കാലയളവിൽ എംബസിയിൽ പ്രദർശിപ്പിക്കുകയും ചെയ്യും. ഓരോ ജില്ലയിൽനിന്നും കുറഞ്ഞത് ഒരു ഉൽപന്നമെങ്കിലും ഇത്തരത്തിൽ പരിചയപ്പെടുത്തുക എന്ന ലക്ഷ്യമാണ് ഈ പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

