ട്രാവൽ ഫീൽസ് ആൻഡ് ഫീഡ്സ് പ്രകാശനം ചെയ്തു
text_fieldsട്രാവൽ ഫീൽസ് ആൻഡ് ഫീഡ്സ് പുസ്തക പ്രകാശനം പി.വി. രാധാകൃഷ്ണപിള്ള നിർവഹിക്കുന്നു
മനാമ: പ്രിയദർശിനി പബ്ലിക്കേഷൻസ് ബഹറിൻ ചാപ്റ്ററിന്റെ ആദ്യ പ്രസിദ്ധീകരണമായ സുനിൽ തോമസ് റാന്നിയുടെ യാത്രാവിവരണം ട്രാവൽ ഫീൽസ് ആൻഡ് ഫീഡ്സ് എന്ന പുസ്തകത്തിന്റെ ജി.സി.സി തല പ്രകാശനം ബഹ്റൈൻ കേരളീയ സമാജത്തിൽ പ്രിയദർശിനി ബഹ്റൈൻ ചാപ്റ്റർ കോഡിനേറ്റർ സൈദ് എം.എസിന്റെ അധ്യക്ഷതയിൽ പി.വി. രാധാകൃഷ്ണപിള്ള നിർവഹിച്ചു.
പുസ്തകത്തിന്റെ ആദ്യ കോപ്പി സ്വീകരിച്ചത് യാത്ര ഏറെ ഇഷ്ടപ്പെടുന്ന ഐ.സി.ആർ.എഫ് മുൻ ചെയർമാൻ അരുൾദാസ് തോമസ് ആണ്. കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ മുഖ്യാഥിതി ആയിരുന്നു. യാത്രപ്രേമിയും ചലച്ചിത്രകാരനുമായ അജിത് നായർ സദസ്സിന് പുസ്തകം പരിചയപ്പെടുത്തി. ഒ.ഐ.സി.സി വർക്കിങ് പ്രസിഡന്റ് ബോബി പാറയിൽ, ഒ.ഐ.സി.സി ജനറൽ സെക്രട്ടറി മനു മാത്യു, മാധ്യമപ്രവർത്തകൻ പ്രദീപ് പുറവങ്കര, അലക്സ് മഠത്തിൽ, നോവലിസ്റ്റ് ആദർശ് മാധവൻകുട്ടി, വിനയചന്ദ്രൻ നായർ, യാത്രസമിതി മുൻ ചെയർമാൻ കെ.ടി. സലിം പ്രവാസി വെൽഫെയർ പ്രസിഡൻറ് ബദറുദ്ദീൻ പൂവാർ, ഐ.ടി സംരംഭകയും കണ്ണൂർ ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷൻ വൈസ് പ്രസിഡന്റുമായ ഹർഷ ശ്രീഹരി, അജിത് കണ്ണൂർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. സുനിൽ തോമസ് റാന്നി മറുപടി പ്രസംഗം നടത്തി.
പുസ്തകം ആമസോണിലും കേരള ബുക്ക് സ്റ്റോറിലും ഓൺലൈനിൽ ലഭ്യമാണ്. പ്രാദേശിക ടൂറിസം കരുത്താർജിക്കുവാൻ ഉതകുന്ന നിർദേശങ്ങൾ അടങ്ങിയ യാത്രാവിവരണത്തിന് മികച്ച സ്വീകാര്യതയാണ് ചുരുങ്ങിയ സമയം കൊണ്ട് ലഭിക്കുന്നത്.
പ്രിയദർശിനി പബ്ലിക്കേഷൻസ് പത്തനംതിട്ട ജില്ല കോഡിനേറ്റർ ബിബിൻ മാടത്തേത്ത് സ്വാഗതവും അക്കാദമി കൗൺസിൽ മെമ്പർ ജീസൻ ജോർജ് നന്ദിയും പറഞ്ഞു. അക്കാദമിക് കൗൺസിലർമാരായ ജലീൽ മുല്ലപ്പള്ളി, പ്രദീപ് മേപ്പയൂർ, നൈസാം അബ്ദുൽ ഗഫൂർ, സൽമാൻ ഫാരിസ് ജില്ല കോർഡിനേറ്റർമാരായ ജിബി കളിക്കൽ, മേഘ ജോസഫ്, അഷറഫ് പുതിയപാലം, ഒഐസിസി നേതാക്കളായ റംഷാദ് അയലക്കാട്, ജേക്കബ് തേക്കുതോട്, ഗിരീഷ് കാളിയത് എന്നിവർ യോഗത്തിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

