Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിമാനത്താവള റോഡ് നിർമാണം വിലയിരുത്താൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി നേരിട്ടെത്തി

text_fields
bookmark_border
വാഹന ശേഷി മണിക്കൂറിൽ 5,250 എന്നതിൽ നിന്ന് 16,000 ആയി ഉയരും
വിമാനത്താവള റോഡ് നിർമാണം വിലയിരുത്താൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി നേരിട്ടെത്തി
cancel
camera_alt

പാലംപണി വീക്ഷിക്കാനെത്തിയ പൊതുമരാമത്ത് വകുപ്പ് മന്ത്രി എൻജിനീയർ ഇബ്രാഹിം ബിൻ ഹസൻ അൽ ഹവാജ്

മനാമ: ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള റോഡ് വികസന പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കുന്നതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി എൻജിനീയർ ഇബ്രാഹിം ബിൻ ഹസൻ അൽ ഹവാജ് അറിയിച്ചു. പദ്ധതിയുടെ നിലവിലെ പുരോഗതി 47 ശതമാനത്തിലെത്തിയിട്ടുണ്ട്. പദ്ധതി സ്ഥലത്ത് സന്ദർശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഹറഖ് ഗവർണറേറ്റിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനും റോഡ് ശൃംഖലയുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനുമുള്ള തന്ത്രപ്രധാനമായ പദ്ധതികളുടെ ഭാഗമായാണിത്. ഖലീഫ അൽ കബീർ റോഡിനെയും അറാദ് റോഡിനെയും ബന്ധിപ്പിക്കുന്ന ജംഗ്ഷനിൽ നിർമ്മിക്കുന്ന പുതിയ ഫ്രീ-ലെഫ്റ്റ് ടേൺ ബ്രിഡ്ജ് ഗതാഗതം സുഗമമാക്കാൻ സഹായിക്കും. പദ്ധതി പൂർത്തിയാകുന്നതോടെ ജംഗ്ഷന്റെ വാഹന ശേഷി നിലവിലെ മണിക്കൂറിൽ 5,250 എന്നതിൽ നിന്ന് 16,000 ആയി ഉയരുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

വിമാനത്താവളത്തിലേക്കുള്ള യാത്രാ സൗകര്യം വർദ്ധിപ്പിക്കുന്നതിനൊപ്പം, അറാദ് റോഡിലെ കടൽപാലം വികസിപ്പിക്കുന്ന ജോലികളും പദ്ധതിയിൽ ഉൾപ്പെടുന്നു. റോഡ് വികസനത്തിനൊപ്പം ആധുനിക മഴവെള്ള ഡ്രെയിനേജ് സംവിധാനവും മനോഹരമായ ലാൻഡ്‌സ്‌കേപ്പിംഗും പദ്ധതിയുടെ ഭാഗമാണ്. ബഹ്‌റൈൻ വിഷൻ 2030-ന്റെ ലക്ഷ്യങ്ങൾക്കനുസൃതമായി സുസ്ഥിര വികസനത്തിന് ഊന്നൽ നൽകിയാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. നേരത്തെ പദ്ധതിയുടെ ആദ്യ രണ്ട് ഘട്ടങ്ങൾ പൂർത്തിയാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Public Works Minister visits airport road construction site
Next Story