Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രണ്ടു വർഷമായി പൊതുയോഗം; വിളിക്കാത്ത സംഘടനകൾക്ക് മുന്നറിയിപ്പ്

text_fields
bookmark_border
വീഴ്ച വരുത്തുന്ന സംഘടനകൾക്കെതിരെ ലൈസൻസ് റദ്ദാക്കലും പിരിച്ചുവിടലും ഉൾപ്പെടെയുള്ള കടുത്ത നിയമനടപടികൾ
രണ്ടു വർഷമായി പൊതുയോഗം; വിളിക്കാത്ത സംഘടനകൾക്ക് മുന്നറിയിപ്പ്
cancel

മനാമ: ബഹ്‌റൈനിൽ തുടർച്ചയായി രണ്ടു വർഷമായി പൊതുയോഗം വിളിച്ചുചേർക്കാത്ത സിവിൽ സൊസൈറ്റി സംഘടനകൾക്ക് കർശന നിർദേശവുമായി സാമൂഹിക വികസന മന്ത്രാലയം രംഗത്തെത്തി. രാജ്യത്തെ നിലവിലുള്ള നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയമായി രണ്ട് ആഴ്ചയ്ക്കുള്ളിൽ പ്രവർത്തനങ്ങൾ ക്രമീകരിക്കാനാണ് മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്.

നോട്ടീസ് ലഭിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ ആവശ്യമായ ഭരണഘടനാപരവും ഭരണപരവുമായ നടപടികൾ പൂർത്തിയാക്കി സംഘടനകൾ പൊതുയോഗങ്ങൾ ചേരേണ്ടതുണ്ട്. നടപടികളിൽ സംശയങ്ങളോ മാർഗനിർദേശങ്ങളോ ആവശ്യമുള്ള സംഘടനകളുടെ ഡയറക്ടർ ബോർഡുകൾക്ക് മന്ത്രാലയത്തിലെ ബന്ധപ്പെട്ട വകുപ്പുമായി നേരിട്ട് ബന്ധപ്പെടാവുന്നതാണെന്നും അറിയിപ്പിലുണ്ട്. നിർദിഷ്ട സമയപരിധിക്കുള്ളിൽ വീഴ്ച വരുത്തുന്ന സംഘടനകൾക്കെതിരെ ലൈസൻസ് റദ്ദാക്കലും പിരിച്ചുവിടലും ഉൾപ്പെടെയുള്ള കടുത്ത നിയമനടപടികൾ സ്വീകരിക്കും. സിവിൽ സൊസൈറ്റി മേഖലയുടെ സുതാര്യതയും കാര്യക്ഷമതയും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് മന്ത്രാലയം നിരീക്ഷണം ശക്തമാക്കിയിരിക്കുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Public meeting for two years
Next Story