Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right...

വട്ടിപ്പലിശക്കാർക്കെതിരെ പരാതി കിട്ടിയാൽ മുഖ്യമന്ത്രിക്ക്​ കൈമാറും -പ്രവാസി ​െവൽ​െഫയർ ബോർഡ്​ ചെയർമാൻ

text_fields
bookmark_border
വട്ടിപ്പലിശക്കാർക്കെതിരെ പരാതി കിട്ടിയാൽ മുഖ്യമന്ത്രിക്ക്​ കൈമാറും -പ്രവാസി ​െവൽ​െഫയർ ബോർഡ്​ ചെയർമാൻ
cancel

മനാമ: ബഹ്​റൈനിൽ പ്രവാസി മലയാളിയെ തല്ലിച്ചതക്കുകയും സാമൂഹിക പ്രവർത്തകരെ മണിക്കൂറുകളോളം ബന്ദികളാക്കുകയും ചെയ്​ത സംഭവത്തിൽ പ്രതികളായ മലയാളികൾക്കെതിരെ പരാതി കിട്ടുന്നപക്ഷം അത്​ കേരള മുഖ്യമന്ത്രിക്ക്​ കൈമാറുമെന്ന്​ കേരള പ്രവാസി വെൽഫയർ ബോർഡ്​ ചെയർമാൻ പി.ടി. കുഞ്ഞിമുഹമ്മദ്​ പറഞ്ഞു. ഇൗ വിഷയത്തിൽ ‘ഗൾഫ്​ മാധ്യമ’ത്തോട്​ ഫോണിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ കൊള്ളപ്പലിശക്ക്​ പണം നൽകുന്ന സംഘങ്ങൾക്കെതിരെ നടപടി ശക്തമായി നടക്കുന്നുണ്ട്​. ഗൾഫ്​ രാജ്യങ്ങളിൽ പണം അനധികൃതമായി പലിശക്ക്​ നൽകുന്നത്​ നിയമലംഘനമാണ്​. എന്നിരിക്കെ ഇത്തരം പലിശക്കാരുടെ കെണിയിൽ ചെന്നുപെടാതിരിക്കാൻ പ്രവാസി മലയാളികൾ ​ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇൗ വിഷയത്തിൽ ശക്തമായ ബോധവത്​കരണം ആവശ്യമാണ്​. ബഹ്​റൈനിൽ മലയാളിക്കും സാമൂഹിക പ്രവർത്തകർക്കും മലയാളി പലിശസംഘത്തിൽ നിന്നുണ്ടായ പീഡനം ഞെട്ടിപ്പിക്കുന്നതാണ്​. പരാതി കിട്ടുന്നപക്ഷം അത്​ കേരള മുഖ്യമന്ത്രി പിണറായി വിജയന്​ കൈമാറുമെന്നും നിയമപരമായുളള എല്ലാ സഹായങ്ങളും ഇരക്ക്​ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

പലിശസംഘങ്ങൾക്കെതിരെ നാട്ടിലും നടപടിവേണം -സമാജം പ്രസിഡൻറ്​
മനാമ: പ്രവാസ ലോകത്ത്​ സ്വന്തം നാട്ടുകാരെ പലിശയുടെ പേരിൽ പീഡിപ്പിക്കുകയും വേട്ടയാടുകയും ചെയ്യുന്ന മലയാളി പലിശസംഘങ്ങളെ നാട്ടിലെത്തിച്ച്​ ​ നിയമനടപടി സ്വീകരിക്കാൻ കേരള, ഇന്ത്യൻ ഗവൺമ​​​െൻറുകൾ തയ്യാറാകണമെന്ന്​ ബഹ്​​ൈറൻ കേരളീയ സമാജം പ്രസിഡൻറ്​ പി.വി.രാധാകൃഷ്​ണപിള്ള പറഞ്ഞു. രമേശ്​ ​െചന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കു​േമ്പാൾ ബഹ്​റൈൻ സന്ദർശിച്ച വേളയിൽ പ്രവാസ
ലോകത്തെ പലിശസംഘത്തി​​​​െൻറ പ്രവർത്തനങ്ങളെ കുറിച്ച്​ തങ്ങൾ നിവേദനം നൽകിയിരുന്നതാണ്​. പലിശ സംഘം മലയാളി പ്രവാസിയെ തല്ലിച്ചതക്കുകയും സാമൂഹിക പ്രവർത്തകരെ ബന്ദികളാക്കുകയും ചെയ്​ത സംഭവത്തിലെ പ്രതികൾ ശിക്ഷിക്കപ്പെടണം. അതിനായി ഇന്ത്യൻ എംബസി ശക്തമായ നടപടി സ്വീകരിക്കണം. അതിനൊപ്പം മലയാളികൾ പലിശലോബിയുടെ കെണിയിൽപെടാതിരിക്കാനും ശ്രദ്ധിക്കണം. പണം ചെലവഴിക്കുന്നതിൽ കൃത്യമായ നിയന്ത്രണം പാലിക്കുകയും വായ്​പ്പ വാങ്ങൽ ഒഴിവാക്കാൻ ശ്രദ്ധിക്കുകയുമാണ്​ ​വേണ്ടത്​. പലിശസംഘത്തി​​​​െൻറ കെണിയിൽപ്പെട്ടാൽ അത്​ കൂടുതൽ ബുദ്ധിമുട്ടുകൾ ഉണ്ടാക്കും എന്നത്​ എല്ലാ മലയാളികളും ഇൗ വേളയിൽ എങ്കിലും മനസിലാക്കണമെന്നും പി.വി.രാധാകൃഷ്​ണപിള്ള പറഞ്ഞു.

പലിശസംഘങ്ങളെ ഒറ്റപ്പെടുത്താൻ രംഗത്തിറക്കണം -ജനാർദ്ദനൻ
മനാമ: മലയാളി പലിശസംഘങ്ങളെ ഒറ്റപ്പെടുത്താൻ എല്ലാസാമൂഹിക പ്രവർത്തകരും രംഗത്തിറക്കണമെന്ന്​ സാമൂഹിക പ്രവർത്തകനും കേരളീയ സമാജം മുൻ പ്രസിഡൻറുമായ ജനാർദ്ദനൻ ‘ഗൾഫ്​ മാധ്യമ’ത്തോട്​ പറഞ്ഞു. കാൻസർ പോലെ പെരുകുകയാണ്​ പ്രവാസ ലോകത്തും പലിശസംഘങ്ങളുടെ പ്രവർത്തനം. തീവ്രമായ പലിശ ഇൗടാക്കി പണം നൽകുന്നതും അതുമായി ബന്​ധപ്പെട്ട ചൂഷണങ്ങളും പൊതുസമൂഹത്തിൽ ഉണ്ടാക്കുന്ന തിൻമ വലുതാണ്​. പലിശസംഘത്തിന്​ എതിരെയുള്ള പരാതി അന്വേഷിക്കാൻ പോയവരെ മണിക്കൂറുകളോളം ബന്ദികളാക്ക​ുകയും മോശമായി പെരുമാറുകയും ചെയ്​തത്​ കേട്ടുകേൾവി ഇല്ലാത്ത സംഭവമാണെന്നും ഇതിന്​ പിന്നിലുള്ള ശക്തികളെ നിയമത്തിന്​ മുന്നിൽ കൊണ്ടുവരേണ്ടതുണ്ടെന്നും ജനാർദനൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsptkunhjimuhammed
News Summary - ptkunhjimuhammed-bahrain-gulf news
Next Story