Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightനാ​ടെ​ങ്ങും ...

നാ​ടെ​ങ്ങും ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ; ആ​ഹ്ലാ​ദ​നി​റ​വി​ൽ രാ​ജ്യം

text_fields
bookmark_border
നാ​ടെ​ങ്ങും  ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ; ആ​ഹ്ലാ​ദ​നി​റ​വി​ൽ രാ​ജ്യം
cancel
camera_alt

ദേ​ശീ​യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ദീ​പ​പ്ര​ഭ​യി​ൽ റ​ഫ ക്ലോ​ക്ക് ടവർ

മ​നാ​മ: ദേ​ശീ​യ ദി​ന​ത്തി​ന്റെ ആ​ഘോ​ഷ​നി​റ​വി​ലാ​ണ് രാ​ജ്യം. രാ​ജ്യ​മെ​മ്പാ​ടും ദേ​ശീ​യ പ​താ​ക​യു​ടെ നി​റ​ത്തി​ലു​ള്ള പ്ര​കാ​ശ​സം​വി​ധാ​ന​വും ലൈ​റ്റു​ക​ളും അ​ല​ങ്കാ​ര​ങ്ങ​ളും നി​റ​ഞ്ഞു​ക​ഴി​ഞ്ഞു. ചു​വ​പ്പും വെ​ള്ള​യും വ​സ്ത്ര​ങ്ങ​ളും ഷാ​ളു​ക​ളു​മ​ണി​ഞ്ഞ് ജ​ന​ങ്ങ​ളും ദേ​ശീ​യ ദി​ന​ത്തെ വ​ര​വേ​ൽ​ക്കു​ന്നു. ബ​ഹ്‌​റൈ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ​ർ​ക്യൂ​ട്ട് (ബി.​ഐ.​സി) അ​ട​ക്കം വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ക​രി​മ​രു​ന്ന് ക​ലാ​പ്ര​ക​ട​ന​ങ്ങ​ള​ട​ക്കം ഇ​ന്ന് അ​ര​ങ്ങേ​റും. ശ​നി​യാ​ഴ്ച രാ​ത്രി ഏ​ഴി​നാ​ണ് ബി.​ഐ.​സി​യി​​ലെ ഫ​യ​ർ വ​ർ​ക്സ് അ​ര​ങ്ങേ​റു​ക. നി​ര​വ​ധി റേ​സി​ങ് ഇ​വ​ന്റു​ക​ളും ബി.​ഐ.​സി​യി​ൽ ന​ട​ക്കും. ഇ​ന്ന​ലെ ആ​രം​ഭി​ച്ച പോ​ർ​ഷെ ക​രേ​ര ക​പ്പ് മി​ഡി​ൽ ഈ​സ്റ്റ് മ​ത്സ​രം ഇ​ന്നും തു​ട​രും. ആ​രാ​ധ​ക​ർ​ക്കു​ള്ള പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ഹോ​ട്ട്‌​ലൈ​നാ​യ 17450000 എ​ന്ന ന​മ്പ​റി​ലും സ​ർ​ക്യൂ​ട്ടി​ന്റെ വെ​ബ്‌​സൈ​റ്റ് bahraingp.com ലും ​ല​ഭി​ക്കും.

ബ​ഹ്​​റൈ​ൻ ടൂ​റി​സം ആ​ൻ​ഡ്​ എ​ക്​​സി​ബി​ഷ​ൻ അ​തോ​റി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ 16, 17 തീ​യ​തി​ക​ളി​ൽ ബ​ഹ്​​റൈ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ​ർ​ക്യൂ​ട്ടി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി വി​വി​ധ പ​രി​പാ​ടി​ക​ളാ​ണ്​ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. പൈ​തൃ​ക ഗ്രാ​മ​ത്തി​ൽ ഡി​സം​ബ​ർ 30വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ൾ ഇ​ൻ​ഫ​ർ​മേ​ഷ​ൻ മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ൽ തു​ട​ങ്ങി. ഡി​സം​ബ​ർ 31വ​രെ വാ​ട്ട​ർ ഗാ​ർ​ഡ​ൻ സി​റ്റി​യി​ൽ ഫെ​സ്​​റ്റി​വ​ൽ സി​റ്റി ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ബ​ഹ്​​റൈ​ൻ ടൂ​റി​സം ആ​ൻ​ഡ്​ എ​ക്​​സി​ബി​ഷ​ൻ ​അ​തോ​റി​റ്റി​ക്ക്​ കീ​ഴി​ൽ ന​ട​ക്കും. ബ​ഹ്​​റൈ​ൻ പാ​ര​മ്പ​ര്യ, സാം​സ്​​കാ​രി​ക അ​തോ​റി​റ്റി 23വ​രെ സം​ഘ​ടി​പ്പി​ക്കു​ന്ന ല​യാ​ലി മു​ഹ​റ​ഖ്​ പ​രി​പാ​ടി ജ​ന​ശ്ര​ദ്ധ ആ​ക​ർ​ഷി​ച്ച് തു​ട​രു​ക​യാ​ണ്. എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം അ​ഞ്ചി​നും രാ​ത്രി 10 മ​ണി​ക്കും ഇ​ട​യി​ലാ​ണ് മു​ഹ​റ​ഖ് നൈ​റ്റ് ഫെ​സ്റ്റി​വ​ൽ. സം​ഗീ​ത പ​രി​പാ​ടി​ക​ൾ, ക​ര​കൗ​ശ​ല ശി​ൽ​പ​ശാ​ല​ക​ൾ, കു​ട്ടി​ക​ളു​ടെ പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യ​ട​ക്കം ന​ട​ന്നു. ക​ര​കൗ​ശ​ല​വ​സ്തു​ക്ക​ൾ, സം​ഗീ​തം, ഭ​ക്ഷ​ണം, ടൂ​ർ പാ​ക്കേ​ജ് എ​ന്നി​വ​യൊ​ക്കെ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പേ​ളി​ങ് പാ​ത്ത് വി​സി​റ്റേ​ഴ്സ് സെ​ന്റ​ർ മു​ത​ൽ വ​ട​ക്ക് സി​യാ​ദി മ​ജ്‌​ലി​സ് വ​രെ ഉ​ത്സ​വ​പ്ര​തീ​തി​യാ​ണ്.

കാ​മി​ൽ സ​ഖ​റി​യ​യു​ടെ ‘ആ​ൻ​ഡ് ഐ ​കീ​പ് ഡീ​മാ​ർ​ക്കേ​റ്റിം​ഗ്' എ​ക്‌​സി​ബി​ഷ​ൻ ബി​ൻ മാ​റ്റ​ർ ഹൗ​സി​ലാ​ണ് ന​ട​ക്കു​ന്ന​ത്. അ​ഹ​മ്മ​ദ് മേ​ട്ട​റി​ന്റെ ക​ലാ​രൂ​പ​ങ്ങ​ൾ ഹൗ​സ് ഓ​ഫ് ആ​ർ​ക്കി​ടെ​ക്ച​റ​ൽ ഹെ​റി​റ്റേ​ജി​ൽ എ​ല്ലാ ദി​വ​സ​വും പ്ര​ദ​ർ​ശി​പ്പി​ക്കു​ന്നു​ണ്ട്. ജം​ഷീ​ർ ഹൗ​സി​ൽ എ​ല്ലാ ദി​വ​സ​വും 'മെ​റ്റീ​രി​യ​ൽ ആ​ൻ​ഡ് ക​ൺ​സ​ർ​വേ​ഷ​ൻ' എ​ന്ന പേ​രി​ൽ പ്ര​ദ​ർ​ശ​നം ന​ട​ക്കും. അ​ൽ റി​വാ​ഖ് ആ​ർ​ട്ട് സ്പേ​സ് ആ​ണ്. അ​മ​ര​ത് ഫ​ഖ്രോ I, ബ്ലോ​ക്ക് 209 എ​ന്നി​വി​ട​ങ്ങ​ളി​ൽ 'ഐ ​വി​ഷ് ഐ ​വാ​സ് എ ​ഡോ​വ് ഓ​ൺ എ ​സ്പാ​ർ' എ​ന്ന ര​ണ്ട് ഭാ​ഗ​ങ്ങ​ളു​ള്ള പ്ര​ദ​ർ​ശ​ന​വും സം​ഘ​ടി​പ്പി​ക്കു​ന്നു. ഡി​സം​ബ​ർ 23വ​രെ എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം ഏ​ഴു മ​ണി​ക്ക് ജം​ഷീ​ർ ഹൗ​സി​ൽ മ​ജ്‌​ലി​സ് ഉ​ണ്ടാ​യി​രി​ക്കും. നി​ര​വ​ധി ക്രാ​ഫ്റ്റ് വ​ർ​ക്ക്‌​ഷോ​പ്പു​ക​ളും ദി​വ​സേ​ന ന​ട​ക്കും. താ​മ​സ​ക്കാ​രെ​യും പൗ​ര​ന്മാ​രെ​യും സ​ന്ദ​ർ​ശ​ക​രെ​യും പേ​ളി​ങ് പാ​ത്തി​ലേ​ക്ക് ആ​ക​ർ​ഷി​ക്കാ​ൻ നി​ര​വ​ധി ടൂ​ർ പാ​ക്കേ​ജു​ക​ളും ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ണ്ട്. മു​ഹ​റ​ഖ് സൂ​ക്കി​ൽ അ​റ​ബ് സി​നി​മ​ക​ളു​ടെ പ്ര​ദ​ർ​ശ​ന​വും ന​ട​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrain national day
News Summary - Protests all over the country; Kingdom in joy
Next Story