റമദാനിലെ ടി.വി സീരിയലുകളിലെ മൂല്യച്യുതിക്കെതിരെ പ്രതിഷേധം
text_fieldsമനാമ: റമദാൻ മാസത്തിൽ കുടുംബങ്ങൾ ഒന്നിച്ചിരുന്ന് കാണാൻ സാധിക്കുന്ന ഗുണനിലവാരമുള്ള ടെലിവിഷൻ പരമ്പരകളുടെ അഭാവം സ്വദേശി കുടുംബങ്ങൾക്കിടയിൽ വലിയ ആശങ്കയുണ്ടാക്കുന്നതായി പരാതി. നോമ്പുതുറക്ക് ശേഷം കുടുംബാംഗങ്ങൾ ഒന്നിച്ചിരുന്ന് ടി.വി കാണുന്ന പതിവുണ്ടെങ്കിലും, പല പരമ്പരകളിലെയും രംഗങ്ങളും സംഭാഷണങ്ങളും റമദാനിന്റെ വിശുദ്ധിക്ക് നിരക്കാത്തതാണെന്ന പരാതി ശക്തമാണ്.
പല പരമ്പരകളിലും കുട്ടികൾക്കും മാതാപിതാക്കൾക്കും ഒപ്പമിരുന്ന് കാണാൻ കഴിയാത്ത വിധത്തിലുള്ള രംഗങ്ങൾ ഉൾപ്പെടുത്തുന്നു. ഇത് കാരണം പലപ്പോഴും ചാനലുകൾ മാറ്റേണ്ടി വരികയോ ടി.വി ഓഫ് ചെയ്യേണ്ടി വരികയോ ചെയ്യേണ്ടി വരുന്നുവെന്ന് സ്വദേശി വനിത പ്രാദേശിക മാധ്യമത്തോട് പറഞ്ഞു. നമ്മുടെ സംസ്കാരത്തിന് യോജിക്കാത്ത കാര്യങ്ങൾ ഇത്തരം ഷോകളിലൂടെ സ്വാഭാവികവത്കരിക്കപ്പെടുന്നുവെന്നും അവർ പറഞ്ഞു.
റമദാൻ കാലത്തെ സീരിയലുകളിലെ അഭിനേതാക്കൾ സമൂഹത്തിന്, പ്രത്യേകിച്ച് യുവതലമുറക്ക് മാതൃകയാകേണ്ടവരാണെന്നും എന്നാൽ കേവലം പ്രശസ്തിക്കുവേണ്ടി നമ്മുടെ മൂല്യങ്ങൾക്ക് നിരക്കാത്ത വേഷങ്ങൾ സ്വീകരിക്കുന്നതിനെയും അവർ വിമർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

