ഗസ്സക്കാരെ ഒഴിപ്പിക്കണമെന്ന പ്രസ്താവനക്കെതിരെ പ്രതിഷേധം
text_fieldsമനാമ: ഗസ്സക്കാരെ പൂർണമായും അവിടെ നിന്നും ഒഴിപ്പിക്കണമെന്ന ഇസ്രായേൽ മന്ത്രിമാരുടെ പ്രസ്താവനക്കെതിരെ ശക്തമായ പ്രതിഷേധവുമായി ബഹ്റൈൻ. ഫലസ്തീനികളെ അവരുടെ ജന്മനാട്ടിൽ നിന്നും ആട്ടിയോടിക്കാനും ഗസ്സ അധിനിവേശം നടത്താനുമുള്ള ആഹ്വാനമാണിത്. അന്താരാഷ്ട്ര മര്യാദകൾക്കും നിയമങ്ങൾക്കും എതിരായതും മേഖലയിലെ ഏതൊരു സമാധാന പ്രക്രിയയെ ബാധിക്കുന്നതുമായ അത്യന്തം നിരുത്തരവാദപരമായ പ്രസ്താവനയാണ് മന്ത്രിമാരിൽ നിന്നുണ്ടായിരിക്കുന്നത്. ഗസ്സയിൽ സ്ഥായിയും സ്ഥിരമായതുമായ അടിയന്തര വെടിനിർത്തൽ ആവശ്യമാണെന്ന ബഹ്റൈൻ നിലപാട് വിദേശകാര്യ മന്ത്രാലയം ഇറക്കിയ പ്രതിഷേധക്കുറിപ്പിൽ ആവർത്തിച്ചു.
നിരപരാധികളെ കൊന്നൊടുക്കുന്നതും സിവിലിയന്മാരുടെ അടിസ്ഥാനാവശ്യങ്ങളെ ഹനിക്കുന്നതുമായ ക്രൂരമായ ആക്രമണം തുടരുന്നത് നീതീകരിക്കാനാവില്ല.
ഫലസ്തീനികൾക്ക് അവരുടെ അവകാശം ലഭ്യമാക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ക്രിയാത്മകവും സത്വരമായ നടപടികളും സ്വീകരിക്കേണ്ടതുണ്ടെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

