പാർപ്പിട പദ്ധതി നടപ്പാക്കാനുള്ള ഇസ്രായേൽ നീക്കത്തിനെതിരെ പ്രതിഷേധം
text_fieldsമനാമ: ഫലസ്തീനിലെ പടിഞ്ഞാറേക്കരയിൽ പാർപ്പിട പദ്ധതി നടപ്പാക്കാനുള്ള ഇസ്രായേൽ നീക്കത്തിനെതിരെ ബഹ്റൈൻ ശക്തമായി പ്രതിഷേധിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവും മേഖലയിൽ കൂടുതൽ അശാന്തി വിതക്കാൻ കാരണമാവുകയും ചെയ്യുന്ന തീരുമാനമാണിത്. ഫലസ്തീൻ ജനതയുടെ അവകാശങ്ങൾ ഹനിക്കുന്നത് ഒരു നിലക്കും അംഗീകരിക്കാൻ സാധ്യമല്ല.
നിലവിൽ യുദ്ധം കൊണ്ട് പൊറുതിമുട്ടിയ ജനതയെ വീണ്ടും വീണ്ടും മുറിവേൽപിക്കാനുള്ള ശ്രമമാണിതെന്നും അതിനാൽ ഇത്തരം നീക്കങ്ങളിൽ നിന്നും പിന്മാറേണ്ടത് അനിവാര്യമാണെന്നും വിദേശകാര്യ മന്ത്രാലയം ഇറക്കിയ പ്രതിഷേധക്കുറിപ്പിൽ ആവശ്യപ്പെട്ടു. 1967ൽ അംഗീകരിച്ച അതിർത്തി മാനിച്ച് ദ്വിരാഷ്ട്ര ഫോർമുലസ്വീകരിക്കാനും അതുവഴി മേഖലയിൽ ശാശ്വത സമാധാനം സാധ്യമാക്കാനും കഴിയണമെന്നും പ്രസ്താവനയിൽ തുടർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

