Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബഹ്റൈനിൽ റോഡരികിൽ ഓട്ടോമാറ്റിക് കൂളിങ്, കാർ വാഷ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ നിർദേശം

text_fields
bookmark_border
പദ്ധതി സ്വകാര്യ നിക്ഷേപകരെ ഉൾപ്പെടുത്തി നടപ്പാക്കാൻ നീക്കം
ബഹ്റൈനിൽ റോഡരികിൽ ഓട്ടോമാറ്റിക് കൂളിങ്, കാർ വാഷ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ നിർദേശം
cancel
camera_alt

എ.ഐ ചിത്രം

മനാമ: ബഹ്‌റൈനിലെ കടുത്ത വേനൽച്ചൂടിനും പൊടിക്കാറ്റിനും പരിഹാരമായി റോഡരികിൽ ഓട്ടോമാറ്റിക് കൂളിങ്, കാർ വാഷ് സ്റ്റേഷനുകൾ സ്ഥാപിക്കണമെന്ന നിർദ്ദേശവുമായി ഡ്രൈവർമാർ രംഗത്ത്. നിലവിലെ സാഹചര്യത്തിൽ വാഹനങ്ങൾ ചൂടാകുന്നത് മൂലം അപകടങ്ങൾക്ക് സാധ്യത മുന്നിൽ കണ്ടാണ് പലരും ഈ നിർദേശം മുന്നോട്ടു വെച്ചത്.

നിർദേശം ബന്ധപ്പെട്ട അധികാരികൾ മുമ്പാകെ എത്തിയതിനെ തുടർന്ന് നടപ്പിലാക്കാനുള്ള ലക്ഷ്യത്തിലാണ് സർക്കാർ. എന്നാൽ പദ്ധതി സർക്കാർ ധനസഹായത്തോടെയല്ലാതെ, സ്വകാര്യ നിക്ഷേപകരുടെ പങ്കാളിത്തത്തോടെ നടപ്പാക്കണമെന്നാണ് സൗത്ത് മുനിസിപൽ കൗൺസിൽ ചെയർമാൻ അബ്ദുല്ല അബ്ദുല്ലത്തീഫിന്റെ നിലപാട്. വാഹനയാത്രക്കാർക്ക് കാറിനുള്ളിലിരുന്ന് തന്നെ ചെറിയ ഫീസ് നൽകി ഈ സേവനം പ്രയോജനപ്പെടുത്താം.

ഹൈവേകൾ, പെട്രോൾ പമ്പുകൾ, ഷോപ്പിംഗ് മാളുകൾ, നഗരപ്രദേശങ്ങൾ എന്നിവിടങ്ങളിൽ ഇത്തരം സ്റ്റേഷനുകൾ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതി സാമ്പത്തികമായി ലാഭകരമാണെന്നും സ്വകാര്യ മേഖലയ്ക്ക് ഇത് പൂർണ്ണമായി ഏറ്റെടുക്കാൻ കഴിയുമെന്നും അബ്ദുല്ല അബ്ദുല്ലത്തീഫ് വ്യക്തമാക്കി. പദ്ധതിയിൽ ജലസംരക്ഷണത്തിന് മുൻഗണന നൽകണമെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു.

വീടുകളിലെ കൂളിംഗ് സാങ്കേതികവിദ്യ പോലെ, അത്യാധുനിക ഫിൽട്ടറേഷൻ സംവിധാനങ്ങൾ വഴി വെള്ളം പുനരുപയോഗിക്കുന്നത് നിർബന്ധമാക്കണം. ഈ വെള്ളം കാർ കഴുകാനോ കാർഷിക ആവശ്യങ്ങൾക്കായുള്ള ജലസേചനത്തിനോ ഉപയോഗിക്കാമെന്നും ഇത് രാജ്യത്തിന്റെ ജലസംരക്ഷണ ലക്ഷ്യങ്ങൾക്ക് കരുത്തുപകരുമെന്നും അബ്ദുല്ലത്തീഫ് പറഞ്ഞു. പാർലമെന്റിന്റെ സാമ്പത്തിക-സാമ്പത്തിക കാര്യ സമിതി ചെയർമാനും ബഹ്‌റൈൻ ചേംബർ ട്രഷററുമായ എം.പി അഹമ്മദ് അൽ സല്ലൂം ഈ ആശയത്തെ സ്വാഗതം ചെയ്തു. ഇതൊരു മികച്ച ബിസിനസ്സ് അവസരമാണെന്നും പുതിയൊരു സേവന മേഖലയ്ക്ക് ബഹ്‌റൈനിൽ തുടക്കം കുറിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എങ്കിലും പദ്ധതി നടപ്പാക്കുന്നതിന് മുൻപ് വിശദമായ നിയമപരമായ പരിശോധനകളും അനുമതികളും ആവശ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ലൈസൻസിംഗ് മാനദണ്ഡങ്ങൾ, ഭൂമി അനുവദിക്കൽ, പരിസ്ഥിതി അനുസരണം, പ്രവർത്തന മാനദണ്ഡങ്ങൾ എന്നിവയ്ക്കായി വ്യവസായ-വാണിജ്യ മന്ത്രാലയം, ഭവന-നഗര ആസൂത്രണ മന്ത്രാലയം, മുനിസിപൽ കാര്യ-കൃഷി മന്ത്രാലയം, തൊഴിൽ മന്ത്രാലയം എന്നിവയുമായി ഏകോപനം ആവശ്യമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. അനുമതി ലഭിച്ചാൽ വേനൽച്ചൂടിനെ ഒരു ബിസിനസ്സ് അവസരമാക്കി മാറ്റുന്ന ബഹ്‌റൈനിലെ ഏറ്റവും പുതിയതും ആദായകരവുമായ പദ്ധതിയായി ഇത് മാറും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - റോഡരികിൽ ഓട്ടോമാറ്റിക് കൂളിങ്, കാർ വാഷ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ നിർദേശം
Next Story