Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബഹ്റൈനിൽ ഒഴിഞ്ഞ കുപ്പികളും കാനുകളും നിക്ഷേപിക്കുമ്പോൾ പണം ലഭിക്കുന്ന ‘റിവേഴ്‌സ് വെൻഡിങ് മെഷീൻ’ പദ്ധതിക്ക് നിർദേശം

text_fields
bookmark_border
ബഹ്റൈനിൽ ഒഴിഞ്ഞ കുപ്പികളും കാനുകളും നിക്ഷേപിക്കുമ്പോൾ പണം ലഭിക്കുന്ന ‘റിവേഴ്‌സ് വെൻഡിങ് മെഷീൻ’ പദ്ധതിക്ക് നിർദേശം
cancel

മനാമ: റീസൈക്ലിങ് പ്രക്രിയ ലളിതമാക്കാനും ജനങ്ങളെ അതിലേക്ക് കൂടുതൽ ആകർഷിക്കാനും സാമ്പത്തിക പ്രതിഫലം നൽകുന്ന പദ്ധതികൾ നടപ്പിലാക്കണമെന്ന് സൗത്തേൺ മുൻസിപ്പൽ കൗൺസിൽ ചെയർമാൻ അബ്ദുള്ള അബ്ദുൽ ലത്തീഫും എം.പി ഹസൻ ഇബ്രാഹിമും ആവശ്യപ്പെട്ടു. വീണ്ടും ഉപയോഗിക്കാവുന്ന കുപ്പികളും കാനുകളും തിരികെ നൽകുമ്പോൾ പണം തിരികെ ലഭിക്കുന്ന ജർമ്മൻ മാതൃകയിലുള്ള ബോട്ടിൾ റിട്ടേൺ പദ്ധതി സമർപ്പിച്ചിട്ടുണ്ടെന്ന് അബ്ദുല്ല അബ്ദുൽ ലത്തീഫ് വ്യക്തമാക്കി.

നിലവിലുള്ള പല റീസൈക്ലിങ് ബിന്നുകളുടെയും നിക്ഷേപിക്കുന്ന ഭാഗം ചെറുതായതിനാൽ ഓരോ സാധനങ്ങളും ഓരോന്നായി എടുത്തു ഇടേണ്ടി വരുന്നത് ആളുകൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിന് പകരം വലിയ കണ്ടെയ്നറുകൾ സ്ഥാപിക്കുകയും, ആളുകൾക്ക് അവരുടെ പ്രയത്നത്തിന് അനുയോജ്യമായ പ്രതിഫലം ഉറപ്പാക്കുകയും വേണം. മുൻപ് ഒരു പ്രാദേശിക സൂപ്പർമാർക്കറ്റിൽ നടത്തിയ സമാനമായ റിവാർഡ് പദ്ധതി വൻ വിജയമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തെ നാല് ഗവർണറേറ്റുകളിലുമായി നിലവിൽ 300 റീസൈക്ലിംഗ് കേന്ദ്രങ്ങളുണ്ട്. 2025 ജനുവരി മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ ഈ കേന്ദ്രങ്ങൾ വഴി 279 ടൺ പുനരുപയോഗ സാധനങ്ങൾ ശേഖരിക്കാൻ സാധിച്ചിട്ടുണ്ട്. ഇതിൽ 209 ടൺ പേപ്പർ-കാർഡ്ബോർഡുകളും, 28 ടൺ പ്ലാസ്റ്റിക്കും, 28 ടൺ ഗ്ലാസും, 14 ടൺ ലോഹങ്ങളുമാണ് ഉൾപ്പെടുന്നത്. സൂപ്പർമാർക്കറ്റുകൾ, മോളുകൾ, സർവ്വകലാശാലകൾ, സ്‌പോർട്സ് ഗ്രൗണ്ടുകൾ എന്നിവിടങ്ങളിൽ 'റിവേഴ്‌സ് വെൻഡിംഗ് മെഷീനുകൾ' സ്ഥാപിക്കണമെന്ന് എം.പി ഹസൻ ഇബ്രാഹിം നിർദ്ദേശിച്ചു.

ഇതുവഴി ഉപയോഗിച്ച കുപ്പികളും കാനുകളും നിക്ഷേപിക്കുന്നവർക്ക് ഡിസ്‌കൗണ്ടുകളോ പോയിന്റുകളോ നൽകാം. കൂടാതെ വീടുകളിൽ നിന്നും റസിഡൻഷ്യൽ ഏരിയകളിൽ നിന്നും നേരിട്ട് വേസ്റ്റ് ശേഖരിക്കുന്ന സംവിധാനം ഒരുക്കണമെന്നും, കുട്ടികളിൽ ചെറുപ്പത്തിലേ തന്നെ റീസൈക്ലിംഗിന്റെ പ്രാധാന്യം വളർത്തിയെടുക്കാൻ സ്കൂൾ തലങ്ങളിൽ ബോധവൽക്കരണം നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bahrain proposes reverse vending machines for bottle and can recycling
Next Story