Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right'ശരിയായ മത...

'ശരിയായ മത വിദ്യാഭ്യാസം കാലഘട്ടത്തിന്റെ ആവശ്യം'

text_fields
bookmark_border
ശരിയായ മത വിദ്യാഭ്യാസം കാലഘട്ടത്തിന്റെ ആവശ്യം
cancel
camera_alt

റ​യ്യാ​ൻ സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ച്ച ഗ്രാ​ജ്വേ​ഷ​ൻ സെ​റി​മ​ണി​യി​ൽ​നി​ന്ന്

Listen to this Article

മ​നാ​മ: ശ​രി​യാ​യ രീ​തി​യി​ലു​ള്ള മ​ത വി​ദ്യാ​ഭ്യാ​സം കാ​ല​ഘ​ട്ട​ത്തി​ന്റെ ആ​വ​ശ്യ​മാ​യി മാ​റി​യെ​ന്ന്​ റ​യ്യാ​ൻ സ്റ്റു​ഡ​ന്‍റ്​​സ് ഫോ​റം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ക​ലു​ഷി​ത​മാ​യ കാ​ല​ഘ​ട്ട​ത്തി​ൽ എ​ല്ലാ മ​ത​വി​ഭാ​ഗ​ങ്ങ​ളെ​യും വി​ശ്വാ​സ​ങ്ങ​ളെ​യും സ​ഹി​ഷ്ണു​ത​യോ​ടെ മ​ന​സ്സി​ലാ​ക്കാ​നും സാ​മൂ​ഹി​ക ത​ല​ങ്ങ​ളി​ൽ സ​ഹ​ക​ര​ണ മ​നോ​ഭാ​വ​ത്തോ​ടെ ജീ​വി​ക്കാ​നും യ​ഥാ​ർ​ഥ മ​ത​വി​ശ്വാ​സി​ക്ക് സാ​ധി​ക്കു​മെ​ന്നും സ​മൂ​ഹ​ത്തി​ൽ അ​ന്തഛി​ദ്ര​ത​യു​ണ്ടാ​ക്കു​ന്ന​വ​ർ മ​താ​ധ്യാ​പ​ന​ങ്ങ​ൾ വേ​ണ്ട​വി​ധ​ത്തി​ൽ ഉ​ൾ​ക്കൊ​ള്ളാ​ത്ത​വ​രാ​ണെ​ന്നും റ​യ്യാ​ൻ സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ച്ച ഗ്രാ​ജ്വേ​ഷ​ൻ സെ​റി​മ​ണി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ദൈ​വ​മാ​ർ​ഗ​ത്തി​ൽ ഭ​ക്തി​യോ​ടെ മു​ന്നേ​റാ​ൻ മ​ത​വി​ദ്യാ​ഭ്യാ​സം സ​ഹാ​യ​ക​മാ​ക​ണ​മെ​ന്ന് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ സ​മീ​ർ ഫാ​റൂ​ഖി അ​ഭി​പ്രാ​യ​പ്പെ​ട്ടു. വി​ദ്യാ​ർ​ഥി​ക​ളാ​യ ഹാ​ഷിം ഖാ​ൻ, ഹെ​ന്ന ഖ​ദീ​ജ, ഹാ​ദി അ​ബ്ദു​ൽ ല​ത്തീ​ഫ്, ഹി​ബ ഖ​ദീ​ജ എ​ന്നി​വ​ർ പ​ഠ​ന കാ​ല​ത്തെ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ച്ചു. പ​ഠ​നം ക​ഴി​ഞ്ഞു പോ​കു​ന്ന സീ​നി​യേ​ഴ്‌​സി​ന് ആ​ശം​സ​ക​ളു​മാ​യി ഉ​മ്മു കു​ൽ​സു, ഇ​ർ​ഫാ​ൻ നൗ​ഫ​ൽ, റി​യ ആ​യി​ഷ എ​ന്നീ വി​ദ്യാ​ർ​ഥി​ക​ളും ഒ​ത്തു​ചേ​ർ​ന്നു. അ​ബ്ദു​ൽ റ​ഹ്‌​മാ​ൻ രി​സാ​ൽ ഖി​റാ​അ​ത്ത് ന​ട​ത്തി. ഉ​മ്മു​ൽ ഹി​സ അ​നു​മോ​ദ​ന ഗാ​ന​മാ​ല​പി​ച്ചു. അ​ബ്ദു​ൽ ഗ​ഫൂ​ർ പാ​ടൂ​ർ, ടി.​പി. അ​ബ്ദു​ൽ അ​സീ​സ് , രി​സാ​ലു​ദ്ദീ​ൻ, നൗ​ഷാ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. റം​സാ​നാ ജ്വ​ല്ല​റി മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ഇ​ശ്ത്യാ​ഖ് അ​ഹ​മ്മ​ദ് ട്രാം​പൂ, റ​യാ​ൻ സി.​ഇ.​ഒ വി.​പി. അ​ബ്ദു​ൽ റ​സാ​ഖ് എ​ന്നി​വ​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മെ​മ​ന്റോ​യും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും വി​ത​ര​ണം ചെ​യ്തു. റ​യ്യാ​ൻ പ്രി​ൻ​സി​പ്പ​ൽ അ​ബ്ദു​ൽ ല​ത്തീ​ഫ് ചാ​ലി​യം പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു. ബി​നു ഇ​സ്മാ​യി​ൽ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:religious education
News Summary - 'Proper religious education is the need of the hour'
Next Story