നിരോധിത മത്സ്യബന്ധനം തടയൽ; കോസ്റ്റ് ഗാർഡ് പരിശോധന ശക്തമാക്കി
text_fieldsകോസ്റ്റ് ഗാർഡ് പരിശോധന നടത്തുന്നു
മനാമ: കടൽ നിയമ ലംഘനങ്ങൾ തടയുന്നതിനും മത്സ്യബന്ധന ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുമായി കോസ്റ്റ് ഗാർഡ് പരിശോധന ഊർജിതമാക്കി.
സമുദ്രസമ്പത്ത് സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ കരയിലും കടലിലും കാമ്പയിനുകളും നടത്തുന്നുണ്ട്. ചെറിയ യാനങ്ങളുടെ ലൈസൻസ് സാധുതയും പരിശോധിച്ചു. ഇതോടൊപ്പം സുരക്ഷ ഉപകരണങ്ങൾ ഉണ്ടോ എന്നും പ്രവർത്തനക്ഷമമാണോ എന്നും പരിശോധിക്കുന്നുണ്ട്. സമുദ്രജീവികളെ സംരക്ഷിക്കുന്നതിൽ തങ്ങൾക്കുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമാണ് പരിശോധനകളെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

