പ്രോഗ്രസിവ് പ്രഫഷനൽ ഫോറം ഇന്ത്യൻ അംബാസഡറെ സന്ദർശിച്ചു
text_fieldsപ്രോഗ്രസിവ് പ്രഫഷനൽ ഫോറം അംഗങ്ങൾ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബിനെ സന്ദർശിച്ചപ്പോൾ
മനാമ: പ്രോഗ്രസിവ് പ്രഫഷനൽ ഫോറം (പി.പി.എഫ്) ബഹ്റൈൻ ചാപ്റ്റർ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബിനെ സന്ദർശിച്ചു. പി.പി.എഫ് രക്ഷാധികാരി ഷാനവാസ്, പ്രസിഡന്റ് ഇ.എ സലിം, സെക്രട്ടറി ഹരിപ്രകാശ്, ട്രഷറർ റഫീക്ക് അബ്ദുല്ല, വൈസ് പ്രസിഡന്റ് അഡ്വ. ശ്രീജിത്ത്, എംബസി ഫസ്റ്റ് സെക്രട്ടറി രവി കുമാർ ജെയിൻ എന്നിവർ സന്നിഹിതരായിരുന്നു. മേയ് രണ്ടിന് പി.പി.എഫ് സംഘടിപ്പിക്കുന്ന പ്രഫഷനൽ മീറ്റിന്റെ ഭാഗമായാണ് അംബാസഡറെ സന്ദർശിച്ചത്. പ്രമുഖ മാധ്യമ പ്രവർത്തകനും എം.പിയുമായ ജോൺ ബ്രിട്ടാസാണ് അതിഥിയായി പങ്കെടുക്കുന്നത്.

