പ്രോഗ്രസീവ് പ്രഫഷനൽ ഫോറം പ്രഫഷനൽ മീറ്റ് ഇന്ന്
text_fieldsജോൺ ബ്രിട്ടാസ് എം.പി
, ഡോ. അരുൺകുമാർ
മനാമ: ബഹ്റൈനിലെ മലയാളികളായ പ്രഫഷനലുകളുടെ കൂട്ടായ്മയായ പ്രോഗ്രസിവ് പ്രഫഷനൽ ഫോറം (പി.പി.എഫ്) സംഘടിപ്പിക്കുന്ന പ്രഫഷനൽ മീറ്റ് വെള്ളിയാഴ്ച വൈകീട്ട് നടക്കും. ടൂബ്ലിയിലെ മർമാരീസ് ഹാളിലാണ് പരിപാടി. പി.പി.എഫ് അംഗങ്ങൾക്കും ക്ഷണിക്കപ്പെട്ട അതിഥികൾക്കുമായാണ് ഈ പ്രഫഷനൽ സംഗമം ഒരുക്കിയിരിക്കുന്നത്.
പ്രമുഖ മാധ്യമപ്രവർത്തകനും രാജ്യസഭ മെംബറുമായ ജോൺ ബ്രിട്ടാസ് എം.പി, പ്രശസ്ത സാമൂഹിക-രാഷ്ട്രീയ നിരീക്ഷകനായ ഡോ. അരുൺകുമാർ എന്നിവർ മീറ്റിൽ പങ്കെടുക്കും.
കൂടാതെ, ബഹ്റൈൻ പാർലമെന്റ് അംഗം അഡ്വ. അബ്ദുല്ല ബിൻ ഖലീഫ അൽ റുമൈഹി വിശിഷ്ടാതിഥിയാകും. മേയിൽ നടത്താൻ നിശ്ചയിച്ചിരുന്ന പരിപാടി വിശിഷ്ടാതിഥികളുടെ അസൗകര്യം കാരണം മാറ്റിവെച്ചതായിരുന്നു. ലോക കേരളസഭാംഗം പി.കെ. ഷാനവാസ് ജനറൽ കൺവീനറായ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രഫഷനൽ മീറ്റ് സംഘടിപ്പിക്കുന്നത്.
എൻജിനീയർമാർ, ഡോക്ടർമാർ, അധ്യാപകർ, മാനേജർമാർ തുടങ്ങിയ വിവിധ പ്രഫഷനൽ മേഖലകളിലുള്ള മലയാളികളാണ് പ്രോഗ്രസീവ് പ്രഫഷനൽ ഫോറത്തിൽ പ്രവർത്തിക്കുന്നത്. കേരള സർക്കാർ നടപ്പാക്കുന്ന 'റീബിൽഡ് കേരള' പദ്ധതിയുമായി വളരെ സജീവമായി ഇടപെട്ട് പ്രവർത്തിക്കുന്ന സംഘടനകളിൽ ഒന്നാണ് പി.പി.എഫ്. സാമൂഹിക പ്രതിബദ്ധതയോടെയുള്ള നിരവധി പ്രവർത്തനങ്ങളിലൂടെ ഈ കൂട്ടായ്മ ബഹ്റൈനിൽ ശ്രദ്ധേയമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

