വിദ്യാഭ്യാസ മേഖലയിലെ പുരോഗതി രാജ്യത്തിന്റെ പ്രത്യേകത -ശൈഖ് മുഹമ്മദ് ബിൻ മുബാറക്
text_fieldsവിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിൻ മുബാറക് ജുമുഅയെ ഹമദ് രാജാവിന്റെ പ്രത്യേക പ്രതിനിധി ശൈഖ് മുഹമ്മദ് ബിൻ മുബാറക് ആൽ ഖലീഫ സ്വീകരിക്കുന്നു
മനാമ: വിദ്യാഭ്യാസ മേഖലയിലെ പുരോഗതി ബഹ്റൈന്റെ പ്രത്യേകതയാണെന്ന് ഹമദ് രാജാവിന്റെ പ്രത്യേക പ്രതിനിധി ശൈഖ് മുഹമ്മദ് ബിൻ മുബാറക് ആൽ ഖലീഫ വ്യക്തമാക്കി. വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിൻ മുബാറക് ജുമുഅയെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ രംഗത്തെ പുത്തനുണർവും നവീകരണ പ്രവർത്തനങ്ങളും മന്ത്രി വിശദീകരിച്ചു. വിവിധ മേഖലകളിൽ നടത്തിക്കൊണ്ടിരിക്കുന്ന പരിഷ്കരണങ്ങൾ ആശാവഹമാണെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു.
രാജ്യത്തിന്റെ സർവതോമുഖ പുരോഗതിയും വളർച്ചയും സാധ്യമാക്കുന്നതിൽ വിദ്യാഭ്യാസത്തിനുള്ള പങ്ക് അനിഷേധ്യമാണ്. വിവിധ മേഖലകളിൽ കഴിവു തെളിയിച്ചവർ വളർന്നുവരുകയും അവരുടെ കൈകളിൽ രാജ്യത്തിന്റെ ഭാവി സ്വപ്നം കാണാനും കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടിക്കാഴ്ചയിൽ സ്കൂൾസ് അഫയേഴ്സ് ഡയറക്ടർ സുഹ ഹമ്മാദ, ഉന്നത വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി ഡോ. ദിയാന അൽ ജഹ്റമി, ബഹ്റൈൻ യൂനിവേഴ്സിറ്റി പ്രസിഡന്റ് ഡോ. ഫുആദ് അൽ അൻസാരി, വിദ്യാഭ്യാസ മന്ത്രാലയത്തിലെ ടീച്ചിങ് ആൻഡ് ലേണിങ് ഡെവലപ്മെന്റ് കാര്യ അസി. അണ്ടർ സെക്രട്ടറി ഡോ. സമാഹ് അൽ അജാവി എന്നിവരും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

