Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightലാഭം ഉറപ്പ്, നിക്ഷേപം...

ലാഭം ഉറപ്പ്, നിക്ഷേപം സുരക്ഷിതം; 24 കാരറ്റ് സ്വർണ നിക്ഷേപത്തിലേക്ക് പ്രവാസികൾ

text_fields
bookmark_border
ലാഭം ഉറപ്പ്, നിക്ഷേപം സുരക്ഷിതം; 24 കാരറ്റ് സ്വർണ നിക്ഷേപത്തിലേക്ക് പ്രവാസികൾ
cancel

യാഥാർഥ്യമാകാതെ പോകുന്ന ഒരായിരം സ്വപ്നങ്ങൾക്കിടയിലാണ് പ്രവാസികളിൽ ഭൂരിഭാഗവും ജീവിക്കുന്നത്. കാലമേറെ കഴിഞ്ഞിട്ടും ആഗ്രഹിച്ച സമ്പാദ്യം ചേർത്തു വെക്കാൻ പലർക്കും സാധിക്കാതെ പോകുന്നതിന് കാരണം ശരിയായ രീതിയിലുള്ള നിക്ഷേപ മാർഗ്ഗങ്ങൾ തിരഞ്ഞെടുക്കാത്തതാണ്. ഇവിടെയാണ് 24 കാരറ്റ് ഗോൾഡ് ബാറുകളുടെയും കോയിനുകളുടെയും പ്രാധാന്യം പ്രവാസികൾ തിരിച്ചറിഞ്ഞു തുടങ്ങിയത്.

കഴിഞ്ഞ ഒരു വർഷത്തിനിടയിൽ മാത്രം മറ്റേത് മേഖലയേക്കാളും മികച്ച ലാഭം നൽകാൻ സ്വർണ നിക്ഷേപത്തിന് സാധിച്ചിട്ടുണ്ട്. ബാങ്ക് അക്കൗണ്ടുകളിൽ വെറുതെ കിടക്കുന്ന പണം അതേപടി തുടരുമ്പോൾ, കൃത്യമായ സമയത്ത് സ്വർണ്ണത്തിൽ നിക്ഷേപിച്ചവർക്ക് ഉറപ്പായ ലാഭമാണ് ലഭ്യമായിട്ടുള്ളത്. ആഗോള വിപണിയിലെ സ്വർണ്ണത്തിന്റെ കുതിപ്പ് നിരീക്ഷിക്കുന്ന ആർക്കും ഇത് വ്യക്തമായി മനസ്സിലാകും. വരും ദിവസങ്ങളിലും സ്വർണ്ണവില ഇനിയും വർധിക്കുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ. അതിനാൽ തന്നെ സ്വർണ്ണത്തിൽ നിക്ഷേപിക്കാൻ ഇനിയും സമയം വൈകിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ബഹ്‌റൈനിലെ പ്രവാസികൾക്കിടയിൽ ദീർഘകാല സമ്പാദ്യമെന്ന നിലയിൽ സ്വർണബാറുകളും കോയിനുകളും വാങ്ങി സൂക്ഷിക്കുന്ന പ്രവണത വർധിച്ചുവരുന്നത്. പ്രവാസികളുടെ ഈ നിക്ഷേപ താല്പര്യങ്ങൾക്ക് മികച്ച പിന്തുണയേകുകയാണ് മനാമ ഗോൾഡ് സിറ്റിയിൽ പ്രവർത്തിക്കുന്ന ‘റിസാൻ ബുള്ള്യൻ’ ഷോപ്പ്. ഗോൾഡ് സിറ്റിയിൽ 24 കാരറ്റ് സ്വർണ്ണം, വെള്ളി മാത്രം നൽകുന്ന, മലയാളിയുടെ ഉടമസ്ഥതയിലുള്ള ഏക സ്ഥാപനമെന്ന പ്രത്യേകതയും റിസാനുണ്ട്. ഇവിടെ ഒരു ഗ്രാം മുതൽ ഒരു കിലോഗ്രാം വരെയുള്ള 24 കാരറ്റ് സ്വർണ, സിൽവർ ബാറുകളും കോയിനുകളും വിശ്വസ്തതയോടെ സ്വന്തമാക്കാം.

ഓറിസ് എന്ന പേരിൽ സ്വന്തമായി ഗോൾഡ് ആൻഡ് സിൽവർ ബാറുകളും കോയിനുകളുള്ളതും റിസാൻറെ പ്രത്യേകതയാണ്. വേൾഡ് ഫെയ്മസ് സ്വിസ്സ് ബ്രാൻഡുകളായ പാംപ്, വാൽകംബി ബാറുകളും റിസാൻ ബുള്ള്യനിൽ ലഭ്യമാണ്.

24 കാരറ്റ് സ്വർണ്ണ ബാറുകളും കോയിനുകളും വാങ്ങുമ്പോൾ വാറ്റ് നികുതി നൽകേണ്ടതില്ല എന്നത് നിക്ഷേപകർക്ക് വലിയൊരു ആശ്വാസമാണ്. ലോകത്തിന്റെ ഏത് കോണിലായാലും, ഏത് അടിയന്തര ഘട്ടത്തിലും നിമിഷനേരം കൊണ്ട് അന്താരാഷ്ട്ര വിപണി വിലയിൽ പണമാക്കി മാറ്റാം എന്നതാണ് 24 കാരറ്റ് സ്വർണ്ണത്തിന്റെ ഏറ്റവും വലിയ സവിശേഷത. ഏതു സമയത്തും നിങ്ങളുടെ കൈവശമുള്ള ഏതു തരത്തിലുളള സ്വർണവും റിസാനിൽ വിൽക്കുംബോൾ ഉയർന്ന നിലവാരം ഉറപ്പ് വരുത്തുന്നു എന്നതും റിസാൻറെ സവിശേഷതയാണ്.

നിങ്ങളുടെ കൈവശമുളള സമ്പാദ്യത്തിന് അനുസൃതമായി വിവിധ അളവുകളിൽ ഗോൾഡും സിൽവറും സ്വന്തമാക്കാൻ റിസാൻ നിങ്ങളെ സഹായിക്കും. കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും മനാമ ഗോൾഡ് സിറ്റിയിലെ റിസാൻ ബുള്ള്യൻ ഷോപ്പ് നേരിട്ട് സന്ദർശിക്കുകയോ +973 33609160 എന്ന വാട്സാപ്പ് നമ്പറിൽ നബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manamaBahrainExpatriatesGold
News Summary - Profits are guaranteed, investment is safe; Expatriates invest in 24-karat gold
Next Story