പ്രഫ. നരേന്ദ്രപ്രസാദ് അനുസ്മരണ നാടകോത്സവം ജൂൺ 12ന്
text_fieldsദിവ്യ നരേന്ദ്രപ്രസാദ്
മനാമ: ബഹ്റൈൻ കേരളീയ സമാജം-സ്കൂൾ ഓഫ് ഡ്രാമ സംഘടിപ്പിക്കുന്ന പ്രഫ. നരേന്ദ്രപ്രസാദ് അനുസ്മരണ നാടകോത്സവം ജൂൺ 12ന് വൈകീട്ട് എട്ടു മണിക്ക് ദിവ്യ നരേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്യും. 15 വരെയാണ് നാടകോത്സവം. ഒരു ദിവസം പരമാവധി 40 മിനിറ്റ് ദൈർഘ്യമുള്ള രണ്ട് നാടകങ്ങൾ വീതം നാല് ദിവസങ്ങളിലായി എട്ട് നാടകങ്ങൾ അരങ്ങിലെത്തും. പ്രശസ്തരായ രചയിതാക്കളുടെ സൃഷ്ടികൾക്കൊപ്പം ബഹ്റൈനിൽ നിന്നുള്ള മൗലിക രചനകളുടെ നാടകാവിഷ്കാരങ്ങളും ചേർന്നതാണ് ഈ വർഷത്തെ നരേന്ദ്രപ്രസാദ് അനുസ്മരണ നാടകോത്സവം.
നാടകങ്ങളുടെ ഈറ്റില്ലമായ ബഹ്റൈൻ കേരളീയ സമാജത്തിലെ നാടകപ്രവർത്തനങ്ങളുടെ ഭാഗമായി, പ്രതിഭാധനരായ സംവിധായകർക്കും അഭിനേതാക്കൾക്കുമൊപ്പം രംഗകലയെ സ്നേഹിക്കുന്ന നവാഗതരായ നിരവധി അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരും ഈ നാടകോത്സവത്തിന്റെ ഭാഗമാവും.രണ്ട് മാസത്തോളം നീണ്ട പരിശ്രമത്തിനൊടുവിൽ കാലിക പ്രസക്തിയുള്ള വിവിധ പ്രമേയങ്ങളും വ്യത്യസ്തമായ നാടകസങ്കേതങ്ങളുമായാണ് ഓരോ നാടകവും പ്രേക്ഷകരുടെ മുന്നിലേക്കെത്തുകയെന്ന് സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

