പ്രഫ. നരേന്ദ്രപ്രസാദ് അനുസ്മരണ നാടകോത്സവത്തിന് തുടക്കം
text_fieldsബഹ്റൈൻ കേരളീയ സമാജം - സ്കൂൾ ഓഫ് ഡ്രാമ സംഘടിപ്പിച്ച പ്രഫ. നരേന്ദ്രപ്രസാദ് അനുസ്മരണ നാടകോത്സവത്തിന് തിരി തെളിയിക്കുന്നു
മനാമ: ബഹ്റൈൻ കേരളീയ സമാജം - സ്കൂൾ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തിൽ പ്രഫ. നരേന്ദ്രപ്രസാദ് അനുസ്മരണ നാടകോത്സവത്തിന് തുടക്കമായി. നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി നരേന്ദ്രപ്രസാദിന്റെ ഇളയമകൾ ദിവ്യ നരേന്ദ്രപ്രസാദ് തിരി തെളിച്ചു.
നാടകോത്സവത്തിൽ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള നരേന്ദ്രപ്രസാദ് എന്ന അതുല്യ പ്രതിഭയെപ്പറ്റിയുള്ള ഓർമകൾ പങ്കുവെച്ചു. സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ സംസാരിച്ചു. ചടങ്ങിൽ സമാജം എക്സിക്യൂട്ടിവ് അംഗങ്ങളും സ്കൂൾ ഓഫ് ഡ്രാമ പ്രവർത്തകരും നാടകോത്സവത്തിലെ എട്ട് നാടകങ്ങളുടെ സംവിധായകരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

