ഇന്ത്യൻ നിയമകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി പ്രഫ. മരിക്കെ പോൾസൺ
text_fieldsമനാമ: ഇന്ത്യൻ നിയമ-നീതി മന്ത്രി അർജുൻ റാം മേഘ്വാളുമായി കൂടിക്കാഴ്ച നടത്തി ബഹ്റൈൻ ഇന്റർനാഷനൽ ഡിസ്പ്യൂട്ട് റെസല്യൂഷൻ കൗൺസിൽ സെക്രട്ടറി ജനറൽ പ്രഫ. മരിക്കെ പോൾസൺ. നിയമപരവും നികുതി സംബന്ധവുമായ സഹകരണം വർധിപ്പിക്കുക എന്നതായിരുന്നു കൂടിക്കാഴ്ചയുടെ ലക്ഷ്യം. മേഘ്വാളിന്റെ ഔദ്യോഗിക ബഹ്റൈൻ സന്ദർശനത്തിനിടെയായിരുന്നു ഇരുവരും കൂടിക്കാഴ്ച നടത്തിയത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള പൊതു താൽപര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനും നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും നിയമപരമായ സഹകരണം മെച്ചപ്പെടുത്തുന്നതിനും അന്താരാഷ്ട്ര തർക്കപരിഹാരത്തിനായി ആധുനിക മാർഗങ്ങൾ വികസിപ്പിക്കുന്നതിനും കൂടിക്കാഴ്ചയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. അതിർത്തി കടന്നുള്ള നിക്ഷേപങ്ങളെ പിന്തുണക്കുന്നതിനും നിയമപരമായ ബന്ധങ്ങൾ വിപുലീകരിക്കുന്നതിനും ഇരു രാജ്യങ്ങളുടെയും സാമ്പത്തികവളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനായി തർക്കപരിഹാര സംവിധാനങ്ങൾ നടപ്പാക്കുന്നതിനുള്ള തുടർനടപടികൾ ചർച്ച ചെയ്യുന്നതിനും ഇരുപക്ഷവും തീരുമാനിച്ചു.കൂടിക്കാഴ്ചയിൽ ഇന്ത്യയുടെ നിയമ-നീതി മന്ത്രാലയത്തിലെ ലീഗൽ അഫയേഴ്സ് ഡിപ്പാർട്മെന്റ് സെക്രട്ടറി ഡോ. അഞ്ജു രാതി റാണ, മുൻ അഡീഷനൽ സോളിസിറ്റർ ജനറൽ പിങ്കി ആനന്ദ്, ഇന്ത്യയിലെ ബഹ്റൈൻ എംബസി പ്രതിനിധി മെഹ്ദി ജാഫർ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

