ആദ്യ ലുലു നറുക്കെടുപ്പിൽ നൽകിയത് 25,000 ദീനാറിെൻറ സമ്മാനങ്ങൾ
text_fieldsമനാമ: ലുലു ഹൈപ്പർമാർക്കറ്റ് ഷോപ് ആൻഡ് വിൻ പ്രൊമോഷനിലെ ആദ്യ ഇ-റാഫിൾ നറുക്കെടുപ്പിൽ 400 വിജയികൾക്ക് 25,000 ദീനാറിെൻറ സമ്മാനങ്ങൾ ലഭിച്ചു.150 പേർക്ക് 100 ദീനാറിെൻറയും 150 പേർക്ക് 50 ദീനാറിെൻറയും 100 പേർക്ക് 25 ദീനാറിെൻറയും ലുലു ഷോപ്പിങ് ഗിഫ്റ്റ് കാർഡുകൾ ലഭിച്ചു.ആകെ ഒന്നര ലക്ഷം ദീനാറിെൻറ സമ്മാനങ്ങൾ നൽകുന്നതാണ് ഇൗ ഷോപ്പിങ് മേള. വിജയികൾക്ക് 100, 50, 25 ദീനാറിെൻറ വീതം ലുലു ഷോപ്പിങ് ഗിഫ്റ്റ് കാർഡ് ലഭിക്കും.
ഇൗ വർഷം അവസാനം വരെ നീണ്ടുനിൽക്കുന്ന ഷോപ് ആൻഡ് വിൻ പ്രൊമോഷനിൽ അഞ്ചു നറുക്കെടുപ്പുകളാണുള്ളത്. വിജയികൾക്ക് ദാന മാളിലെ ലുലു ഹൈപ്പർമാർക്കറ്റ് കസ്റ്റമർ സർവിസ് സെൻററിൽനിന്ന് സമ്മാനം വാങ്ങാവുന്നതാണ്.അടുത്ത ഇ-റാഫിൾ നറുക്കെടുപ്പ് ഒക്ടോബർ 18ന് നടക്കും. എട്ട് ലുലു ഹൈപ്പർമാർക്കറ്റുകളിൽ ചെലവഴിക്കുന്ന ഒാരോ അഞ്ചു ദീനാറിനും ഇ-റാഫിൾ ലഭിക്കും. നിശ്ചിത ബ്രാൻഡുകളിലുള്ള സാധനങ്ങൾ വാങ്ങിയാൽ ഇരട്ടി അവസരം ലഭിക്കും. വിജയികളുടെ വിവരങ്ങൾക്ക്: www.luluhypermarket.com/en-bh/winners.

