സ്നാപ്പ് ആൻഡ് വിൻ ഫോട്ടോ മത്സരവിജയികൾക്ക് സമ്മാന വിതരണം
text_fieldsസ്നാപ്പ് ആൻഡ് വിൻ ഫോട്ടോ മത്സരത്തിലെ വിജയിക്ക് ഇസ ടൗൺ നെസ്റ്റോ ഹൈപ്പർ
മാർക്കറ്റിൽ നടന്ന ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്യുന്നു
മനാമ: നെസ്റ്റോ ഹൈപ്പർമാർക്കറ്റ് ഇസ ടൗണിന്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള കാമ്പയിനോടനുബന്ധിച്ച് സംഘടിപ്പിച്ച സ്നാപ്പ് ആൻഡ് വിൻ ഫോട്ടോ മത്സരത്തിലെ വിജയികൾക്കായി സമ്മാനവിതരണചടങ്ങ് സംഘടിപ്പിച്ചു. കാമ്പയിൻ കാലയളവിൽ നെസ്റ്റോ സ്റ്റോറിനുള്ളിൽ സജ്ജീകരിച്ച പ്രത്യേക ഫോട്ടോ ബൂത്തിൽ ഫോട്ടോകൾ എടുത്ത് സ്വകാര്യ സോഷ്യൽ മീഡിയ പേജുകളിൽ പങ്കിടാൻ ഉപഭോക്താക്കളെ ക്ഷണിച്ചുകൊണ്ടുള്ളതായിരുന്നു മത്സരം. ഇതിൽ പങ്കെടുത്ത് ഏറ്റവും കൂടുതൽ ലൈക്കുകൾ ലഭിച്ചവരെയാണ് വിജയികളായി തെരഞ്ഞെടുത്തത്. നെസ്റ്റോ ഇസ ടൗണിൽ നടന്ന ചടങ്ങിൽ, നെസ്റ്റോ മാനേജ്മെന്റിന്റെയും സ്റ്റോർ ടീം അംഗങ്ങളുടെയും സാന്നിധ്യത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും അവരെ അനുമോദിക്കുകയും ചെയ്തു.
വാർഷികാഘോഷങ്ങൾ അവിസ്മരണീയമാക്കി സൃഷ്ടിപരവും ഡിജിറ്റൽ കമ്യൂണിറ്റി അധിഷ്ഠിതവുമായ സംരംഭങ്ങളിലൂടെ ഉപഭോക്താക്കളുമായി ഇടപഴകുന്നതിനുള്ള നെസ്റ്റോയുടെ കഴിവിനെ പ്രതിഫലിപ്പിക്കുന്നതായിരുന്നു സ്നാപ്പ് ആൻഡ് വിൻ ഫോട്ടോ മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

