പ്രിയദർശിനി പബ്ലിക്കേഷൻസ് പുസ്തക ചർച്ച ഇന്ന്
text_fieldsമനാമ: പ്രിയദർശിനി പബ്ലിക്കേഷൻസ് ബഹ്റൈൻ ചാപ്റ്റർ പുസ്തക ചർച്ച സംഘടിപ്പിക്കുന്നു. ഇന്ന് രാത്രി 7.30ന് നടക്കും. ബഹ്റൈനിലെ അറിയപ്പെടുന്ന എഴുത്തുകാരൻ ജലീലിയോയുടെ (അഡ്വ. ജലീൽ) ‘റങ്കൂൺ സ്രാപ്പ്’ എന്ന പുസ്തകം ആണ് ചർച്ച ചെയ്യുന്നത്.
സഗയ്യയിലെ ഒ.ഐ.സി.സി ഓഫിസിൽ നടക്കുന്ന ഈ പരിപാടിയിൽ പ്രമുഖ സാംസ്കാരിക സാമൂഹിക നിരീക്ഷകൻ സജി മാർക്കോസ് പുസ്തകം അവതരിപ്പിച്ചു സംസാരിക്കും. കൂടാതെ ബഹ്റൈനിലെ സാംസ്കാരിക രംഗത്തെ മറ്റു പ്രമുഖരും പുസ്തകത്തെക്കുറിച്ച് സംസാരിക്കുകയും ചർച്ച ചെയ്യുകയും ചെയ്യും. ഈ പുസ്തക ചർച്ചയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ബഹ്റൈൻ ചാപ്റ്റർ കോഓഡിനേറ്റർ സൈത് എം.എസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

