Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൽപറ്റ നാരായണൻ മാസ്റ്റർക്ക് പ്രിയദർശിനി ബഹ്‌റൈൻ ചാപ്റ്ററിന്റെ അഭിനന്ദനം

text_fields
bookmark_border
കൽപറ്റ നാരായണൻ മാസ്റ്റർക്ക് പ്രിയദർശിനി ബഹ്‌റൈൻ ചാപ്റ്ററിന്റെ അഭിനന്ദനം
cancel

മനാമ: കേരള സാഹിത്യ അക്കാദമി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട കല്പറ്റ നാരായണൻ മാസ്റ്ററിനു കെ.പി.സി സി യുടെ പ്രസിദ്ധികരണ വിഭാഗമായ പ്രിയദർശിനി പബ്ലിക്കേഷൻസ് ബഹ്‌റൈൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ അഭിനന്ദന യോഗം സംഘടിപ്പിച്ചു.

ഒ.ഐ.സി.സി. സഗയ്യ ഓഫീസിൽ നടന്ന യോഗത്തിൽ പ്രിയദർശിനി ബഹ്‌റൈൻ ചാപ്റ്റർ കോ-ഓർഡിനേറ്റർ സയ്യിദ് എം.എസ്. അധ്യക്ഷത വഹിച്ചു. അക്കാദമിക് കൗൺസിൽ അംഗം ജീസൺ ജോർജ് സ്വാഗതം ആശംസിച്ച യോഗത്തിൽ കൗൺസിൽ അംഗങ്ങളായ സൽമാൻ ഫാരിസ് , നൈസാം പി എ, പത്തനംതിട്ട ജില്ല കൺവീനർ ബിബിൻ മാടത്തേത്, കൊല്ലം ജില്ല കൺവീനർ ശ്രീ മനോജ് ചണ്ണപേട്ട, വയനാട് ജില്ല കൺവീനർ ആൻസൺ പി ഐസക് എന്നിവർ സംസാരിച്ചു. കൗൺസിൽ അംഗം പ്രദീപ് മേപ്പയൂർ നന്ദി രേഖപ്പെടുത്തി.

മലയാള ഭാഷയോടും സാഹിത്യത്തോടുമുള്ള അദ്ദേഹത്തിന്റെ അർപ്പണബോധവും വിശാലമായ വായനയും അനുഭവസമ്പത്തും കേരള സാഹിത്യ അക്കാദമിയുടെ പുതിയ നേതൃത്വത്തിന് വലിയ മുതൽക്കൂട്ടാകുമെന്ന് യോഗം അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ മലയാള സാഹിത്യത്തിനും ഭാഷയ്ക്കും പുതിയ ഉണർവും ദിശാബോധവും ലഭിക്കട്ടെയെന്ന് യോഗം ആശംസിച്ചു. കൂടാതെ കേരളത്തിലെ മറ്റു സാംസ്‌കാരിക സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രഗത്ഭരായ സാരഥികളെയും യോഗം അഭിനന്ദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Priyadarshini Bahrain Chapter congratulates Kalpetta Narayanan Master
Next Story