Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപാ​ക് ക​ര​സേ​ന...

പാ​ക് ക​ര​സേ​ന മേ​ധാ​വി​യെ പ്രി​ന്‍സ് സ​ല്‍മാ​ന്‍ സ്വീ​ക​രി​ച്ചു

text_fields
bookmark_border
പാ​ക് ക​ര​സേ​ന മേ​ധാ​വി​യെ പ്രി​ന്‍സ് സ​ല്‍മാ​ന്‍ സ്വീ​ക​രി​ച്ചു
cancel
camera_alt

ബ​ഹ്റൈ​ന്‍ സ​ന്ദ​ര്‍ശ​ന​ത്തി​നെ​ത്തി​യ പാ​ക് ക​ര​സേ​ന ചീ​ഫ് ഓ​ഫ് സ്​​റ്റാ​ഫ് കേ​ണ​ല്‍ ജ​ന​റ​ല്‍ ഖ​മ​ര്‍ ജാ​വേ​ദ് പ​ച്വ​യെ കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ന്‍സ് സ​ല്‍മാ​ന്‍ ബി​ന്‍ ഹ​മ​ദ് ആ​ല്‍ ഖ​ലീ​ഫ സ്വീ​ക​രി​ക്കു​ന്നു

മ​നാ​മ: ബ​ഹ്റൈ​ന്‍ സ​ന്ദ​ര്‍ശ​ന​ത്തി​നെ​ത്തി​യ പാ​ക് ക​ര​സേ​ന ചീ​ഫ് ഓ​ഫ് സ്​​റ്റാ​ഫ് കേ​ണ​ല്‍ ജ​ന​റ​ല്‍ ഖ​മ​ര്‍ ജാ​വേ​ദ് പ​ച്വ​യെ കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ന്‍സ് സ​ല്‍മാ​ന്‍ ബി​ന്‍ ഹ​മ​ദ് ആ​ല്‍ ഖ​ലീ​ഫ സ്വീ​ക​രി​ച്ചു. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ല്‍ നി​ല​നി​ല്‍ക്കു​ന്ന ബ​ന്ധ​വും വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​വും ഏ​റെ ഗു​ണ​ക​ര​മാ​യ​താ​യി ഇ​രു​വ​രും വി​ല​യി​രു​ത്തി. മേ​ഖ​ല​യി​ല്‍ സ​മാ​ധാ​ന​വും സു​ര​ക്ഷ​യും നി​ല​നി​ര്‍ത്തു​ന്ന​തി​ല്‍ പാ​ക് സേ​ന​യു​ടെ പ​ങ്കി​നെ​യും പ്രി​ന്‍സ് സ​ല്‍മാ​ന്‍ പ്ര​കീ​ര്‍ത്തി​ച്ചു. ബ​ഹ്റൈ​ന്‍ രാ​ജാ​വിെൻറ പ്ര​ത്യേ​ക ആ​ദ​ര​വാ​യ 'വി​സാ​മു​ല്‍ ബ​ഹ്റൈ​ന്‍' കി​രീ​ടാ​വ​കാ​ശി അ​ദ്ദേ​ഹ​ത്തി​ന് കൈ​മാ​റി. സൈ​നി​ക, പ്ര​തി​രോ​ധ മേ​ഖ​ല​ക​ളി​ല്‍ സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ആ​ശ​യ​ങ്ങ​ളും പ​ങ്കു​വെ​ച്ചു. നാ​ഷ​ന​ല്‍ ഗാ​ര്‍ഡും പാ​ക് സൈ​നി​ക വി​ങ്ങു​മാ​യി ചേ​ര്‍ന്ന് ന​ട​ത്തി​യ സം​യു​ക്ത പ​രി​ശീ​ല​നം വി​ജ​യ​ക​ര​മാ​യി പൂ​ര്‍ത്തീ​ക​രി​ക്കാ​ന്‍ സാ​ധി​ച്ച​ത് നേ​ട്ട​മാ​ണെ​ന്നും ച​ര്‍ച്ച​യി​ല്‍ വി​ല​യി​രു​ത്തി. റി​ഫ പാ​ല​സി​ല്‍ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ല്‍ ബി.​ഡി.​എ​ഫ് ചീ​ഫ് ഓ​ഫ് സ്​​റ്റാ​ഫ് ല​ഫ്. ജ​ന​റ​ല്‍ ദി​യാ​ബ് ബി​ന്‍ സ​ഖ​ര്‍ അ​ന്നു​ഐ​മി​യും സ​ന്നി​ഹി​ത​നാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Prince Salman
News Summary - Prince Salman receives Pakistan Army chief
Next Story