Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപ്രി​ൻ​സ് സ​ൽ​മാ​ൻ...

പ്രി​ൻ​സ് സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ - ക​മ​ല ഹാ​രി​സ് കൂ​ടി​ക്കാ​ഴ്ച

text_fields
bookmark_border
bahrain king and kamala haris
cancel
camera_alt

കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ് സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ അ​മേ​രി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ്​ ക​മ​ല ഹാ​രി​സു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു

മ​നാ​മ: കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ് സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ അ​മേ​രി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ്​ ക​മ​ല ഹാ​രി​സു​മാ​യി വൈ​റ്റ്​ ഹൗ​സി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. കി​രീ​ടാ​വ​കാ​ശി​യു​ടെ അ​മേ​രി​ക്ക​ൻ സ​ന്ദ​ർ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ചാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. അ​മേ​രി​ക്ക​യു​മാ​യി ബ​ഹ്​​റൈ​ന്​ ദീ​ർ​ഘ​കാ​ല​ത്തെ ത​ന്ത്ര​പ​ര​മാ​യ സ​ഖ്യ​മാ​ണു​ള്ള​തെ​ന്ന്​ കി​രീ​ടാ​വ​കാ​ശി പ​റ​ഞ്ഞു.

50 വ​ർ​ഷ​ത്തി​ലേ​റെ നീ​ണ്ട ഔ​പ​ചാ​രി​ക ന​യ​ത​ന്ത്ര ബ​ന്ധ​മാ​ണ്​ അ​മേ​രി​ക്ക​യു​മാ​യു​ള്ള​ത്. 75 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ബ​ഹ്‌​റൈ​നി​ലു​ള്ള യു.​എ​സ് അ​ഞ്ചാം ക​പ്പ​ൽ​പ​ട മി​ഡി​ൽ ഈ​സ്റ്റി​ലെ ഏ​റ്റ​വും പ​ഴ​ക്ക​മു​ള്ള യു.​എ​സ് സൈ​നി​ക ആ​സ്ഥാ​ന​മാ​ണ്. പൊ​തു​താ​ൽ​പ​ര്യ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​തി​ന്​ അ​മേ​രി​ക്ക​യും ബ​ഹ്‌​റൈ​നും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി സ​ഹ​ക​ര​ണ​വും ഏ​കോ​പ​ന​വും കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

ബ​ഹ്‌​റൈ​ൻ-​യു​എ​സ് ബ​ന്ധം കൂ​ടു​ത​ൽ വി​പു​​ല​മാ​ക്കി അ​ടു​ത്തി​ടെ ബ​ഹ്​​റൈ​നി​ൽ ആ​രം​ഭി​ച്ച യു.​എ​സ്​ ട്രേ​ഡ്​ സോ​ൺ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും നി​ക്ഷേ​പം ആ​ക​ർ​ഷി​ക്കു​ന്ന​തി​നും കൂ​ടു​ത​ൽ അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​തി​നാ​യി രൂ​പ​ക​ൽ​പ​ന ചെ​യ്‌​തി​രി​ക്കു​ന്ന ത​ന്ത്ര​പ്ര​ധാ​ന പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​ണ്. പ്രാ​ദേ​ശി​ക​വും അ​ന്ത​ർ​ദേ​ശീ​യ​വു​മാ​യ സ​മാ​ധാ​ന​വും സു​ര​ക്ഷ​യും സു​സ്ഥി​ര​ത​യും നി​ല​നി​ർ​ത്തു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​തി​ൽ അ​മേ​രി​ക്ക​യു​ടെ പ​ങ്ക് പ്ര​ധാ​ന​മാ​ണെ​ന്നും കി​രീ​ടാ​വ​കാ​ശി പ​റ​ഞ്ഞു.

ബ​ഹ്‌​റൈ​ൻ-​യു​എ​സ് ബ​ന്ധം ദൃ​ഢ​മാ​ണെ​ന്ന്​ അ​ഭി​പ്രാ​യ​പ്പെ​ട്ട ക​മ​ല ഹാ​രി​സ്, ബ​ഹ്‌​റൈ​ൻ അ​മേ​രി​ക്ക​യു​ടെ നാ​റ്റോ ഇ​ത​ര പ്ര​ധാ​ന സ​ഖ്യ​ക​ക്ഷി​യാ​ണെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു. അ​ഞ്ചാം ക​പ്പ​ൽ​പ​ട​യു​ടെ​യും സം​യു​ക്​​ത നാ​വി​ക​സേ​ന ക​മാ​ൻ​ഡി​ന്റെയും ആ​സ്ഥാ​ന​മാ​യ ബ​ഹ്‌​റൈ​ൻ ത​ന്ത്ര​പ്ര​ധാ​ന​മാ​യ സു​ര​ക്ഷ പ​ങ്കാ​ളി കൂ​ടി​യാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം അ​ഫ്​​ഗാ​നി​സ്​​താ​നി​ൽ ന​ട​ത്തി​യ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ഒ​ഴി​പ്പി​ക്ക​ൽ ന​ട​പ​ടി​ക​ൾ​ക്കും ബ​ഹ്‌​റൈ​ൻ ന​ൽ​കി​യ പി​ന്തു​ണ വി​ല​പ്പെ​ട്ട​താ​യി​രു​ന്നു​വെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kamala harris
News Summary - Prince Salman bin Hamad Al Khalifa meet Kamala Haris
Next Story