ഭക്ഷ്യസുരക്ഷാ പദ്ധതിക്കായി ഹമദ് രാജാവ് അനുവദിച്ച ഭൂമി സന്ദര്‍ശിച്ചു
text_fieldsമണ്ണ് രഹിത കൃഷിരീതിയടക്കം പ്രോത്സാഹിപ്പിച്ച് രാജ്യത്തെ കാര്‍ഷിക മേഖല മെച്ചപ്പെടു ത്തുന്നതിന് ഹമദ് രാജാവ് നിര്‍ദേശം നല്‍കിയിട്ടുണ്ട്
മനാമ: ഭക്ഷ്യ സ്വയംപര്യാപ്തത ക്ക് വേണ്ടിയുള്ള പദ്ധതി വിപുലപ്പെടുത്തുന്നതിനായി രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫ അനുവദിച്ച ദിറാസിലെയും ഹൂറത് ആലിയിലെയും ഭൂമി പൊതുമരാമത്ത്, മുനിസിപ്പല്‍, നഗരാസൂത്രണ കാര്യ മന്ത്രാലയത്തിന് കീഴിലെ കാര്‍ഷിക സമുദ്ര സമ്പദ് വിഭാഗം അണ്ടര്‍ സെക്രട്ടറി ഡോ. നബീല്‍ മുഹമ്മദ് അബുല്‍ ഫത്ഹ് സന്ദര്‍ശിച്ചു. മന്ത്രി ഇസാം ബിന്‍ അബ്ദുല്ല ഖലഫിെൻറ നിര്‍ദേശമനുസരിച്ചായിരുന്നു സന്ദര്‍ശനം.
അദ്ദേഹത്തോടൊപ്പം കാര്‍ഷിക കാര്യ അസി. അണ്ടര്‍ സെക്രട്ടറി ഡോ. അബ്ദുല്‍ അസീസ് മുഹമ്മദ് അബ്ദുല്‍ കരീമും അനുഗമിച്ചിരുന്നു.
അടിസ്ഥാന സൗകര്യങ്ങള്‍ ഏർപ്പെടുത്തി ഇവിടെ വിവിധ തരം കൃഷി ചെയ്യുന്നതിനുള്ള നീക്കം നടത്തുമെന്ന് ഡോ. നബീല്‍ പറഞ്ഞു. മണ്ണ് രഹിത കൃഷിരീതിയടക്കം പ്രോത്സാഹിപ്പിച്ച് രാജ്യത്തെ കാര്‍ഷിക മേഖല മെച്ചപ്പെടുത്തുന്നതിന് ഹമദ് രാജാവ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളില്‍ ആറിടങ്ങളില്‍ ഇത്തരം പദ്ധതി ആരംഭിക്കുന്നതിനുള്ള പദ്ധതി ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ദിറാസില്‍ 18,000 ചതുരശ്ര മീറ്റര്‍ ഭൂമിയാണുളളത്. ഇവിടെ 44 കാര്‍ഷിക ഷെല്‍ട്ടറുകള്‍ സ്ഥാപിക്കാനും അതുവഴി 460 ടണ്‍ പച്ചക്കറി ഉല്പാദിപ്പിക്കാനും സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഹൂറത് ആലിയില്‍ 24,000 ചതുരശ്ര മീറ്റര്‍ സ്ഥലമാണുള്ളത്. ഇവിടെ 46 കാര്‍ഷിക ഷെല്‍ട്ടറുകള്‍ സ്ഥാപിച്ച് 463 ടണ്‍ പച്ചക്കറി ഉല്പാദിപ്പിക്കാനും കഴിയും.
പ്രാദേശിക ഉല്‍പാദനത്തിെൻറ 20 ശതമാനം മണ്ണ് രഹിത കൃഷിയിലൂടെ സാധ്യമാവുമെന്നും പ്രതീക്ഷിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
