ഹാങ്ങിങ് ഗാര്‍ഡന്‍ അറ്റകുറ്റപ്പണി നടത്താന്‍ പ്രധാനമന്ത്രി ഉത്തരവിട്ടു
text_fieldsമനാമ: മുഹറഖ് ഹാലയിലുള്ള രാജ്യത്തെ ആദ്യ ഹാങ്ങിങ് ഗാര്‍ഡന്‍ അറ്റകുറ്റപ്പണി നടത്തി പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കാന്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫ ഉത്തരവിട്ടു. പൊതുമരാമത്ത്-മുനിസിപ്പല്‍-നഗരാസൂത്രണ കാര്യ മന്ത്രാലയത്തിനോട് ഇക്കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അറ്റകുറ്റപ്പണിക്ക് ശേഷം എല്ലാ ദിവസവും തുറക്കണമെന്നും നിര്‍ദേശമുണ്ട്. പ്രധാനമന്ത്രിയുടെ ഉത്തവനുസരിച്ച് പൊതുമരാമത്ത്-മുനിസിപ്പല്‍-നഗരാസൂത്രണ കാര്യ മന്ത്രി ഇസാം അബ്ദുല്ല ഖലഫ് വിഷയത്തില്‍ ഇടപെട്ടു. എത്രയും പെട്ടെന്ന് അറ്റകുറ്റപ്പണി നടത്താന്‍ അദ്ദേഹം ബന്ധപ്പെട്ടവരെ ചുമതലപ്പെടുത്തി. മന്ത്രാലയത്തിലെ മുനിസിപ്പല്‍കാര്യ അണ്ടര്‍ സെക്രട്ടറി ഡോ. നബീല്‍ മുഹമ്മദ് അല്‍ഫത്ഹ് സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.
മുഹറഖ് മുനിസിപ്പല്‍ ഡയറക്ടര്‍ അബ്ദുല്ല അബ്ദുല്ലത്തീഫ് മുഹമ്മദ്, ജോയിന്‍റ് മുനിസിപ്പല്‍ സര്‍വീസ് ഡയറക്ടറേറ്റ് മേധാവി ഇബ്രാഹിം യൂസുഫ് അല്‍ജൗദര്‍ തുടങ്ങിയവരും അദ്ദേഹത്തെ അനുഗമിച്ചിരുന്നു. പാര്‍ക്കിന് സംഭവിച്ച കേടുപാടുകള്‍ കണക്കാക്കി അടിയന്തിര നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
പാര്‍ക്ക് ശുചീകരണത്തിനുള്ള സംവിധാനം മുഹറഖ് മുനിസിപ്പല്‍ കൗണ്‍സില്‍ ഒരുക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.