Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 May 2018 4:00 PM IST Updated On
date_range 23 Dec 2018 9:29 AM ISTപ്രധാനമന്ത്രി ഹിദ്ദ് പാര്‍പ്പിട പദ്ധതി സന്ദര്‍ശിച്ചു
text_fieldsbookmark_border
മനാമ: പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ ഹിദ്ദ് പാര്‍പ്പിട പദ്ധതി സന്ദര്‍ശിച്ചു. പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ അദ്ദേഹം ജനങ്ങളുുമായി കുശലാന്വേഷണം നടത്തുകയും അവരുടെ നിര്‍ദേശങ്ങള്‍ക്ക് ചെവികൊടുക്കുകയും ചെയ്തു. രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളതായി അദ്ദേഹം അറിയിച്ചു. ഹിദ്ദ് പ്രദേശവാസികളുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്നതിനും അദ്ദേഹം നിര്‍ദേശം നല്‍കി. കൂടിക്കാഴ്ച്ചയില്‍ മുഹറഖ് മുനിസിപ്പല്‍ കൗണ്‍സില്‍ അംഗങ്ങള്‍, പൗര പ്രമുഖര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
