സാമ്പത്തിക വളര്‍ച്ചക്ക് വ്യാപാരികളുടെ െഎക്യം അനിവാര്യം –പ്രധാനമന്ത്രി
text_fieldsമനാമ: രാജ്യത്തിെൻറ സാമ്പത്തിക വളര്‍ച്ചക്ക് വ്യാപാരികളുടെ ഐക്യം അനിവാര്യമാണെന്ന് പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്മാന് ആല്‍ഖലീഫ വ്യക്തമാക്കി. ബഹ്റൈന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആൻറ് ഇന്‍ഡസ്ട്രി ചെയര്മാന് ഖാലിദ് അബ്ദുറഹ്മാന് അല്മുഅയ്യദിെൻറ നേതൃത്വത്തിലുള്ള സംഘത്തെ ഗുദൈബിയ പാലസില്‍ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തിക മേഖല വെല്ലുവിളി നേരിടുന്ന ഘട്ടത്തിലും രാജ്യത്തിെൻറ വളര്‍ച്ചക്കായി സേവനം ചെയ്യുന്നവരാണ് വ്യാപാരികള്‍.
സമാധാനവും ശാന്തിയും നിറഞ്ഞ അന്തരീക്ഷത്തില്‍ മാത്രമേ വ്യാപാര-സാമ്പത്തിക-നിക്ഷേപ സംരംഭങ്ങള്‍ വളരുകയുള്ളൂ. സാമ്പത്തിക മേഖല ശക്തമാകുന്നതിന് വ്യാപാരികളടക്കമുള്ള എല്ലാവരും ഒറ്റക്കെട്ടായി നില്ക്കേണ്ടതിെൻറ ആവശ്യകതയിലേക്കും അദ്ദേഹം വിരല്‍ ചൂണ്ടി.
നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനും അവര്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യവും ശാന്തമായ അന്തരീക്ഷവും ഒരുക്കുന്നതിലും സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യും.
സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനും രാജ്യത്തിെൻറ സാമ്പത്തിക ഭാവി സുരക്ഷിതമാക്കുന്നതിനും കൂട്ടായ പ്രവര്‍ത്തനവും രൂപരേഖയും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ചേംബര്‍ ഓഫ് കൊമേഴ്സിെൻറ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയും സഹായവും നൽകുന്ന പ്രധാനമന്ത്രിക്ക് ഭാരവാഹികൾ നന്ദി പ്രകാശിപ്പിച്ചു.
