30 പള്ളികൾ അറ്റകുറ്റപ്പണികൾ നടത്താൻ പ്രധാനമന്ത്രിയുടെ ഉത്തരവ്
text_fieldsകിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ
മനാമ: രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള 30 പള്ളികൾ അറ്റകുറ്റപ്പണികൾ നടത്തി വിശ്വാസികൾക്ക് സൗകര്യമൊരുക്കാൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ഉത്തരവിറക്കി. സുന്നി, ജഅ്ഫരീ ഔഖാഫുകൾക്ക് കീഴിലുള്ളതാണ് പള്ളികൾ.
പള്ളികളുടെ പുനരുദ്ധാരണ പദ്ധതിക്കു കീഴിലാണ് ഇവ നടപ്പാക്കുക. ഇത്തരമൊരു നിർദേശം നൽകിയ പ്രധാനമന്ത്രിക്ക് സുന്നി വഖ്ഫ് കൗൺസിൽ ചെയർമാൻ ശൈഖ് ഡോ. റാശിദ് ബിൻ മുഹമ്മദ് ബിൻ ഫതീസ് അൽ ഹാജിരി പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു.
20 പള്ളികൾ നിലവിൽ പുനരുദ്ധാരണത്തിനു ശേഷം തുറന്നുകൊടുത്തിട്ടുണ്ട്. പ്രധാനമന്ത്രിയുടെ നിർദേശാനുസരണം പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പള്ളികൾ പുനരുദ്ധരിച്ച് വിശ്വാസികൾക്ക് തുറന്നുകൊടുക്കാനുള്ള പ്രധാനമന്ത്രിയുടെ ഉത്തരവിനെ ജഅ്ഫരീ വഖ്ഫ് കൗൺസിൽ ചെയർമാൻ യൂസുഫ് ബിൻ സാലിഹ് അസ്സാലിഹും സ്വാഗതംചെയ്തു

