Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇന്ത്യൻ...

ഇന്ത്യൻ പ്രധാനമന്ത്രിക്ക്​ ഉജ്ജ്വല വരവേൽപ്

text_fields
bookmark_border
ഇന്ത്യൻ പ്രധാനമന്ത്രിക്ക്​ ഉജ്ജ്വല വരവേൽപ്
cancel
camera_alt??????? ????????????? ???????????????? ??????? ????????????? ???????? ???? ??? ????? ?? ??????? ???????????? ?????????????

മനാമ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്​ ബഹ്​റൈനിൽ ഉജ്ജ്വല വരവേൽപ്പ്​ ലഭിച്ചു. ബഹ്​റൈൻ അന്താരാഷ്​ട് ര വിമാനത്താവളത്തിൽ ഉച്ചക്കുശേഷം എത്തിയ അദ്ദേഹത്തിന്​ വൻ സ്വീകരണമാണ്​ ലഭിച്ചത്​. വിമാനത്തിൽനിന്ന്​ ഇറങ്ങിവന ്ന പ്രധാനമന്ത്രിയെ കുട്ടികൾ പൂക്കുട നൽകി വരവേറ്റു​. ബഹ്​റൈൻ പ്രധാനമന്ത്രി പ്രിൻസ്​ ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫക്ക ൊപ്പം ബഹ്​റൈനിലെ ഉയർന്ന ഉ​േദ്യാഗസ്ഥരും ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും സ്വീകരണ ചടങ്ങിൽ സംബന്​ധിച്ചു.

ഭാരതത്തിൽ നിൽക്കുന്നപോലെ -നരേന്ദ്രമോദി
മനാമ: ബഹ്​റൈനിലെ നാഷണൽ സ ്​റ്റേഡിയത്തിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യാൻ തുടങ്ങിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ​ തനിക്ക്​ ഭാരതത്തിൽ നിൽക്കുന്ന അനുഭൂതിയാണുള്ളത്​ എന്ന്​ പറഞ്ഞാണ്​ തുടങ്ങിയത്​. പ്രവാസി സമൂഹത്തി​​െൻറ സ്​നേഹത്തിന്​ മുന്നിൽ തലകുനിക്കുന്നു എന്ന്​ പറഞ്ഞപ്പോൾ സദസിൽ ഹർഷാരവം മുഴങ്ങി. ഇത്രയും കാലം ഒരു പ്രധാനമന്ത്രി ബഹ്​റൈനിൽ വരാൻ വൈകിയത്​ ഒരു പക്ഷെ തനിക്കുവേണ്ടി കാലം കാത്തുവെച്ച അവസരമാകാം എന്നും അദ്ദേഹം പറഞ്ഞു. ത​​െൻറ സന്ദർശനത്തി​​െൻറ ഭാഗമായി വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാകാരൻമാർ വേദിയിൽ പരിപാടികൾ അവതരിപ്പിച്ചതിനെയും അദ്ദേഹം അഭിനന്ദിച്ചു. ഇന്ന്​ രാജ്യം അടിമുടി മാറിയിരിക്കുന്നു. വൈദ്യുതി, ഇൻറർനെറ്റ്​ എന്നിവ എല്ലാവർക്കും ലഭിക്കുന്ന സാഹചര്യമാണുള്ളത്​. വീട്​, ടോയ്​ലറ്റ്​, പാചക വാതകം, മൊബൈൽഫോൺ തുടങ്ങിയവ എല്ലാവർക്കും ലഭിക്കാൻ നടപടിയായി. ബാങ്കിങ്​ മേഖലയെ എല്ലാവരും ആശ്രയിക്കുന്ന രീതിയിലേക്ക്​ കാര്യങ്ങൾ എത്തിക്കാൻ കഴിഞ്ഞിരിക്കുന്നു. ഇൻഷുറൻസ്, ആരോഗ്യ, സാമ്പത്തിക ​ മേഖലകളിലെല്ലാം വികസനം വന്നു. സാമൂഹിക സുരക്ഷിതത്വം യാഥാർഥ്യമാക്കാൻ കഴിഞ്ഞതായും പ്രധാനമന്ത്രി വ്യക്തമാക്കി. എല്ലാ ഇന്ത്യാക്കാരനും സ്വപ്​നങ്ങൾ യാഥാർഥ്യമാകുന്നു എന്ന സ്ഥിതി വന്നു​േചർന്നിരിക്കുന്നു. 130 കോടി ജനങ്ങളുടെ ശക്തിയാണ്​ ത​​െൻറ കൂടെയുള്ളതെന്നും നരേന്ദ്രമോദി പറഞ്ഞു.

ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്​പര ബന്​ധം കൂടുതൽ ശക്തമാക്കുന്നതായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം. പൊതുസമ്മേളനം നടന്ന റഫ നാഷനൽ സ്​റ്റേഡിയത്തിൽ ഏകദേശം 20,000ത്തോളം ഇന്ത്യൻ പ്രവാസികൾ പ​െങ്കടുത്തു. ഉച്ചക്കുശേഷം മൂന്നിനാണ്​ പ്രവേശനം തുടങ്ങിയതെങ്കിലും അതിന് മണിക്കൂറുകൾ മു​െമ്പ ജനം എത്തി കാത്തുനിന്നു. സ്​ത്രീകൾ ഉൾപ്പെടെയുള്ള ജനപ്രവാഹമാണ്​ വന്നെത്തിയത്​. വി.​െഎ.പികൾക്കും മാധ്യമ പ്രവർത്തകർക്കും പ്രത്യേക ഗാലറികളിലായിരുന്നു ഇരിപ്പിടം സജ്ജീകരിച്ചിരുന്നത്​. ​ഇന്ത്യൻ എംബസിയുടെ പ്രത്യേക വെബ്​സൈറ്റ്​ വഴി രജിസ്​റ്റർ ചെയ്​ത പ്രവാസികൾക്കാണ്​ വിവിധ ഗാലറികളിലായി​ ഇരിപ്പിടം ഒരുക്കിയിരുന്നത്​. മൂന്നരയോടെ കലാസാംസ്​ക്കാരിക പരിപാടികൾ ആരംഭിച്ചു. സംഘഗാനത്തോടെയായിരുന്നു തുടക്കം. തുടർന്ന്​ വിവിധ സംഘ നൃത്തങ്ങൾ അവതരിപ്പിച്ചു.

കുട്ടികളും യുവതിയുവാക്കളുമായിരുന്നു കലാ പരിപാടികൾ അവതരിപ്പിച്ചത്​. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നുളള കലാപരിപാടികളാണ്​ അവതരിപ്പിക്കപ്പെട്ടത്​. സന്ദർശനത്തി​​​െൻറ ഭാഗമായി അതീവ സുരക്ഷ ഒരുക്കിയിരുന്നു. വൈകിട്ട്​ ആറരയോടെ നരേന്ദ്രമോദി സ്​റ്റേഡിയത്തിലേക്ക്​ കടന്നുവന്നപ്പോൾ ആരവം ഉയർന്നു. ആവേശവുമായി സദസ്യർ എഴുന്നേറ്റുനിന്നു. തുടർന്ന്​ ദേശീയഗാനാലാപനത്തിനുശേഷം ഇന്ത്യൻ അംബാസിഡർ അലോക്​ ക​ുമാർ സിൻഹ, പ്രധാനമന്ത്രിയെ പ്രസംഗിക്കാൻ ക്ഷണിച്ചു. പതിവുശൈലിയിൽ സദസിനെ കൈയിലെടുത്ത്​ തുടങ്ങിയ പ്രസംഗത്തി​​​െൻറ തുടക്കത്തിൽ പ്രവാസികളെ അഭിനന്ദിക്കുകയും ഇന്ത്യ-ബഹ്​റൈൻ ബന്​ധത്തെ പുകഴ്​ത്തുകയും ചെയ്​തു. പ്രസംഗത്തിനുശേഷം അദ്ദേഹം ഇരുവശ​േത്തക്കും നടന്നുചെന്ന്​ സദസിന്​ അഭിവാദ്യം അർപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:prime ministergulf news
News Summary - prime minister-bahrain-gulf news
Next Story