പ്രധാനമന്ത്രിയെ രാജകുടുംബാംഗങ്ങൾ സന്ദർശിച്ചു

11:33 AM
22/07/2019
പ്രധാനമന്ത്രി പ്രിൻസ്​ ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയെ രാജകുടുംബാംഗങ്ങൾ, ഒൗദ്യോഗിക രംഗത്തെ മുതിർന്ന വ്യക്തികൾ എന്നിവർ സന്ദർശിച്ചപ്പോൾ

മനാമ: പ്രധാനമന്ത്രി പ്രിൻസ്​ ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയെ രാജകുടുംബാംഗങ്ങൾ, ഒൗദ്യോഗിക രംഗത്തെ മുതിർന്ന വ്യക്തികൾ എന്നിവർ ഗുദൈബിയ കൊട്ടാരത്തിൽ സന്ദർശിച്ച്​ വിവിധ വിഷയങ്ങൾ ചർച്ച ചെയ്​തു. പ്രാദേശികം മ​ുതൽ മേഖലയിലെയും വിവിധ വിഷയങ്ങൾ മുതൽ ചർച്ചക്ക്​ കാരണമായി. മേഖലയിലെ വെല്ലുവിളികളെ കരുതലോടെ ഇരിക്കാനും സുരക്ഷയും സുസ്ഥിരതയും ശക്തമാക്കാൻ ജാഗ്രത പാലിക്കാനും  അദ്ദേഹം ആവശ്യപ്പെട്ടു.  

ജനങ്ങൾക്ക്​ നൽകുന്ന സേവനങ്ങളുടെ പുരോഗതിയെക്കുറിച്ചും  രാജ്യം വികസന രംഗത്ത്​ കൈവരിച്ച നേട്ടങ്ങളും നാഗരിക നേട്ടങ്ങളും അദ്ദേഹം എടുത്തുപറഞ്ഞു. ബഹ്‌റൈനിലെ നഗരവൽക്കരണ പ്രസ്ഥാനത്തെ പിന്തുണയ്ക്കാനും പൗരന്മാർക്ക് നൽകുന്ന സേവനങ്ങൾ കൂടുതൽ മികച്ച രീതിയിലാക്കുന്നതിന്​  സർക്കാരി​ന്​ താൽപര്യമുണ്ട്​. 

പൗരന്മാരുടെ ക്ഷേമം ഉയർത്തുക, പൗരന്മാർക്ക് കൂടുതൽ മികച്ച ജീവിതം ലഭിക്കുക എന്നിവ സർക്കാരി​​െൻറ മുൻഗണനയിൽപ്പെടുന്നു. ബഹ്​റൈ​​െൻറയും ജനതയുടെയും മികച്ച താൽപര്യങ്ങൾക്കായി ഗവൺമ​െൻറ്​ എല്ലാവിധ പരിശ്രമങ്ങളും തുടരുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. 

Loading...
COMMENTS