പ്രധാനമന്ത്രി മുഹറഖ് സെന്‍ട്രല്‍ മാര്‍ക്കറ്റ് സന്ദര്‍ശിച്ചു
text_fieldsമനാമ: പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്മാന് ആല് ഖലീഫ മുഹറഖ് സെന്‍ട്രല്‍ മാര്‍ക്കറ്റ് സന്ദര്‍ശിച്ചു. സെന്‍ട്രല്‍ മാര്‍ക്കറ്റിെൻറ നിര്‍മാണ പുരോഗതി വിലയിരുത്തുകയൂം ഈ വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് തന്നെ പദ്ധതി ജനങ്ങള്‍ക്കായി തുറന്നു കൊടുക്കണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു. പദ്ധതിയുടെ എതിര് വശത്തുള്ള സ്ഥലം വാഹന പാര്‍ക്കിങ്ങിനായി നിജപ്പെടുത്തുന്നതിന് പഠനം നടത്താനും അദ്ദേഹം ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്കി. 28,000 ചതുരശ്ര മീറ്ററില്‍ നിര്‍മാണം പൂര്‍ത്തീകരിക്കുന്ന സെന്‍ട്രല്‍ മാര്‍ക്കറ്റ് കെട്ടിടത്തിന് മൂന്ന് നിലകളാണുള്ളത്. പഴയ മാര്‍ക്കറ്റിെൻറ നാലിരട്ടി സ്ഥലമാണ് ഇതു വഴി ലഭിക്കുക. 3,0000 ചതുരശ്ര മീറ്റര്‍ വിവിധ ഷോപ്പുകള്‍ക്കായി അനുവദിക്കും. കൂടാതെ 106 ഷോപ്പുകള്‍ മല്‍സ്യം, പച്ചക്കറി, മാംസം മാര്ക്കറ്റുകള്ക്കായും നീക്കിവെക്കും. സെന്‍ട്രല്‍ മാര്‍ക്കറ്റ് നിരവധി പേര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം പ്രത്യാശിച്ചു. വിവിധ പ്രദേശങ്ങളിലെ ജനങ്ങളുടെ ആവശ്യങ്ങള്‍ കണ്ടറിയുന്നതിനും പരിഹരിക്കുന്നതിനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതോടൊന്നിച്ച് പ്രധാനമന്ത്രി വിവിധ പദ്ധതികളും സന്ദര്‍ശിച്ചു. മുഹറഖിലെ കടലിനഭിമുഖമായിട്ടുള്ള ‘സആദ’ പദ്ധതിയെക്കുറിച്ച് പൊതുമരാമത്ത്-മുനിസിപ്പല്‍-നഗരാസൂത്രണ കാര്യ മന്ത്രി വിശദീകരിച്ചു. 45 യൂണിറ്റുകളുള്ള ഏഴ് കെട്ടിടങ്ങളാണ് പദ്ധതിയിലുള്ളത്. 2019 ഏപ്രിലോടെ പദ്ധതി പൂര്‍ത്തീകരിക്കുവാന്‍ സാധിക്കുമെന്ന് മന്ത്രി വിശദമാക്കി. മുഹറഖ് സൂഖിലെ ഗതാഗതക്കുരുക്ക് കുറക്കുന്നതിനുള്ള പദ്ധതി നടപ്പാക്കുന്നതിനും അദ്ദേഹം നിര്‍ദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
