രാജ്യത്തിെൻറ ഭാവിക്കായി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുക -പ്രധാനമന്ത്രി
text_fieldsമനാമ: രാജ്യത്തിെൻറ ഭാവിക്കായി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്മാന് ആല് ഖലീഫ വ്യക്തമാക്കി. രാജ്യത്തെ പൗര പ്രമുഖരെയും ഉന്നത വ്യക്തിത്വങ്ങളെയും ഗുദൈബിയ പാലസില്‍ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ ജനവിഭാഗങ്ങളുടെ കൂട്ടായ പ്രവര്‍ത്തനത്തോടെ രാജ്യത്തിെൻറ വളര്‍ച്ചയും ഉയര്‍ച്ചയും സാധ്യമാക്കാന്‍ കഴിഞ്ഞ കാലഘട്ടത്തില്‍ സാധിച്ചിട്ടുണ്ട്. രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫയുടെയും കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫയുടെയും കാഴ്ച്ചപ്പാടുകള്‍ രാജ്യത്തെ ജനങ്ങളുടെയും പുരോഗതിയൂം വളര്‍ച്ചയും സുഭിക്ഷതയും ഉറപ്പുവരുത്തുന്നതാണ്. ഇവരോടൊന്നിച്ച ്പ്രവര്ത്തിച്ച് മുന്നോട്ട് പോകുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും രാജ്യത്തിെൻറ ഭാവിക്കായി എല്ലാവരും ഒന്നിച്ച് പ്രവര്‍ത്തിക്കുക മാത്രമേ പോംവഴിയുള്ളുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സമൂഹത്തില്‍ ഭിന്നതയും വിഭാഗീയതയും സൃഷ്ടിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാനും സാമൂഹിക മാധ്യമങ്ങളെ ഇത്തരം നീചമായ കാര്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ദേശീയ ഐക്യം നിലനിര്‍ത്താനും പരസ്പര സ്നേഹം വര്ധിപ്പിക്കാാനുമായിരിക്കണം എല്ലാ മാധ്യമങ്ങളും ഉപയോഗപ്പെടുത്തേണ്ടത്. രാജ്യം കൈവരിച്ച നേട്ടങ്ങളെ നഷ്ടപ്പെടുത്തുന്ന രൂപത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ആരില്‍ നിന്നായാലും ഉള്‍ക്കൊള്ളാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
