Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപ്രധാനമന്ത്രി...

പ്രധാനമന്ത്രി കുവൈത്ത്  സന്ദര്‍ശിച്ച് തിരിച്ചെത്തി 

text_fields
bookmark_border
പ്രധാനമന്ത്രി കുവൈത്ത്  സന്ദര്‍ശിച്ച് തിരിച്ചെത്തി 
cancel

മനാമ: പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആൽ ഖലീഫ കുവൈത്ത് സന്ദര്‍ശിച്ച് ബഹ്‌റൈനില്‍ തിരിച്ചെത്തി. കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹ് കിരീടാവകാശി ശൈഖ് നവവാഫ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹ്, പ്രധാനമ​​​ന്ത്രി ശൈഖ് ജാബിര്‍ അല്‍മുബാറക് അല്‍ഹമദ് അസ്സബാഹ് എന്നിവരുമായി കൂടിക്കാഴ്ച്ചയും ചര്‍ച്ചയും നടത്തുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിന് ധാരണ രൂപപ്പെടുത്തുകയും ചെയ്തു. ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന സാഹോദര്യബന്ധം അനുസ്മരിച്ച പ്രധാനമന്ത്രി മേഖലയില്‍ സമാധാനം സ്ഥാപിക്കുന്നതിന് കുവൈത്ത് അമീറി​​​െൻറ  ശ്രമങ്ങളെ പ്രത്യേകം ശ്ലാഘിച്ചു.  

നിലപാടുകളില്‍ ഉറച്ചുനില്‍ക്കുകയും അംഗരാജ്യങ്ങളെ തമ്മില്‍ ഇണക്കുന്നതിനും പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കുന്നതിനും അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങള്‍ അമീറിനെ എല്ലാവര്‍ക്കും സ്വീകാര്യനാക്കിയെന്നും അദ്ദേഹം പറഞ്ഞു. രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫയുടെ അഭിവാദ്യങ്ങള്‍ കൈമാറിയ അദ്ദേഹം ബഹ്‌റൈന്​ നല്‍കിക്കൊണ്ടിരിക്കുന്ന സഹായ സഹകരണങ്ങള്‍ക്ക് പ്രത്യേകം നന്ദി അറിയിച്ചു. മേഖലയിലെയും അന്താരാഷ്​ട്ര തലത്തിലെയും വിവിധ പ്രശ്‌നങ്ങളും ചര്‍ച്ചയില്‍ ഉയര്‍ന്നു. ബഹ്‌റൈനില്‍ നിന്ന് പുറപ്പെട്ട അദ്ദേഹത്തിന് എയര്‍പോര്‍ട്ടില്‍ ഉപപ്രധാനമന്ത്രിമാരും ഉയര്‍ന്ന ഉദ്യോഗസ്ഥരും ചേര്‍ന്ന് യാത്രയയപ്പ് നല്‍കി. പ്രധാനമന്ത്രിയോടൊപ്പം ശൂറാ കൗണ്‍സില്‍-പാര്‍ലമ​​െൻറ്​ അധ്യക്ഷന്‍മാര്‍, മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ അനുഗമിച്ചിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:prime ministergulf newsmalayalam news
News Summary - prime minister-bahrain-gulf news
Next Story