Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പ്രധാനമന്ത്രിക്ക് സമാധാന പുരസ്‌കാരം കൈമാറി
text_fieldsbookmark_border
മനാമ: ഇൻറര്‍നാഷണല്‍ പീസ് യൂനിയന്‍ ഏര്‍പ്പെടുത്തിയ സമാധാന പുരസ്‌കാരം ഗുദൈബിയ പാലസില്‍ വെച്ച് പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫക്ക് കൈമാറി. കഴിഞ്ഞ ദിവസം ന്യൂയോര്‍ക്കില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രിക്കുവേണ്ടി ശൈഖ് ഹുസാം ബിന്‍ ഈസ ആല്‍ഖലീഫയാണ് പുസ്കാരം സ്വീകരിച്ചിരുന്നത്. ഇതാണ് പാലസിലെത്തി പ്രധാനമന്ത്രിക്ക് കൈമാറിയത്. പുരസ്കാരലബ്ധിയില്‍ അഭിമാനമുണ്ടെന്നും സംഘട്ടനങ്ങളും യുദ്ധങ്ങളുമില്ലാത്ത ലോകം സാധ്യമാക്കുന്നതിനുള്ള ശ്രമങ്ങള്‍ ശക്തമാക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
Next Story
