ദേശീയ െഎക്യം കാത്തുസൂക്ഷിക്കണം –പ്രധാനമന്ത്രി
text_fieldsമനാമ: രാജ്യത്തിെൻറ വികസനത്തിനായി ദേശീയബോധത്തോടെ പ്രവർത്തിക്കുന്ന പാരമ്പര്യമുള്ളവരാണ് ബഹ്റൈൻ ജനതയെന്ന് പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ പറഞ്ഞു. ദേശീയ െഎക്യം എന്തുവിലകൊടുത്തും കാത്തുസൂക്ഷിക്കേണ്ടതുണ്ട്. രാജ്യം വിവിധ മേഖലകളിൽ കൈവരിച്ച നേട്ടങ്ങൾ നിലനിർത്താൻ അത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗുദൈബിയ പാലസിൽ മുതിർന്ന ഉദ്യോഗസ്ഥരെയും വ്യവസായികളെയും മാധ്യമ പ്രവർത്തകരെയും സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവരെയും ഉൾക്കൊള്ളുന്ന രാജ്യമായി ബഹ്റൈൻ തുടരുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. സമാധാനപരമായ സഹവർത്തിത്വം ആഗ്രഹിക്കുന്നവരാണ് ബഹ്റൈൻ ജനത. രാജ്യത്തിന് സമ്പന്നമായ ഒരു പാരമ്പര്യമുണ്ട്. അതിെൻറ മൂല്യങ്ങൾ കാത്തുസൂക്ഷിക്കണം. ഭാവിയിലേക്കുള്ള പ്രയാണത്തിൽ ഇൗ മൂല്യങ്ങൾ വെളിച്ചം പകരും. രാജ്യതാൽപര്യത്തിനായി ഇൻഫർമേഷൻ, ടെലികമ്മ്യൂണിക്കേഷൻ രംഗത്ത് ലഭ്യമായ ഏറ്റവും പുതിയ സാേങ്കതിക വിദ്യകൾ ഉപയോഗപ്പെടുത്താൻ സാധിക്കണം. ബഹ്റൈനി ജനതക്കിടയിൽ വേർതിരിവുണ്ടാക്കാനുള്ള ശ്രമങ്ങളെ ചെറുക്കണമെന്നും അദ്ദേഹം പറഞ്ഞു.
ബഹ്റൈനിലെ മാധ്യമങ്ങളെ പുകഴ്ത്തിയ പ്രധാനമന്ത്രി, പൊതുജനാഭിപ്രായം സ്വരൂപിക്കുന്നതിലും ദേശീയത പ്രോജ്ജ്വലിപ്പിക്കുന്നതിലും മാധ്യമ പ്രവർത്തകർക്ക് നിർണായക സ്ഥാനമുണ്ടെന്ന് അഭിപ്രായപ്പെട്ടു.
മറ്റൊരവസരത്തിൽ, ‘ജനറൽ അതോറിറ്റി ഫോർ ഹുസൈനിയ പ്രൊസഷൻസ്’ ചെയർമാൻ ഇബ്രാഹിം മൻസൂർ അൽ മൻസൂറിനെയും സംഘത്തെയും പ്രധാനമന്ത്രി ഗുദൈബിയ പാലസിൽ സ്വീകരിച്ച് ചർച്ച നടത്തി. വിവിധ വിഭാഗങ്ങൾ തമ്മിലുള്ള െഎക്യത്തിൽ ബഹ്റൈൻ എന്നും ലോകത്തിന് മാതൃകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സൗഹാർദം ഉൗട്ടിയുറപ്പിക്കുന്നതിൽ മതചടങ്ങുകൾക്ക് പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹുസൈനിയ ഘോഷയാത്രകൾ സംഘടിപ്പിക്കുന്നതിൽ വിവിധ കേന്ദ്രങ്ങൾ സർക്കാർ സംവിധാനങ്ങളുമായി സഹകരിക്കുന്നത് മാതൃകാപരമാണ്. വിവിധ വിശ്വാസ ധാരകളെ അംഗീകരിക്കുകയെന്നത് ഇസ്ലാമിക പാരമ്പര്യത്തിെൻറ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആശൂറ പ്രമാണിച്ച് നടക്കുന്ന പരിപാടികൾക്ക് സർക്കാർ നൽകി വരുന്ന പരിഗണനക്ക് പ്രതിനിധിസംഘം നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
