പൈതൃക സംരക്ഷണത്തിന്​ കൂടുതൽ ശ്രമങ്ങൾ വേണമെന്ന്​ പ്രധാനമന്ത്രി 

  • സ്വകാര്യ മേഖലക്ക്​ സർക്കാർ എല്ലാവിധ പിന്തുണയും നൽകും

07:59 AM
13/09/2017
പ്രധാനമന്ത്രി പ്രിൻസ്​ ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ ഗുദൈബിയ പാലസിൽ രാജകുടുംബാംഗങ്ങളും വ്യാപാരി സമൂഹവുമായി ചർച്ച നടത്തുന്നു.
മനാമ: രാജ്യത്തി​​​െൻറ സമ്പന്നമായ ​പൈതൃകവും പാരമ്പര്യവും സംരക്ഷിക്കാനുള്ള കൂടുതൽ ശ്രമങ്ങൾ വേണമെന്ന്​ പ്രധാനമന്ത്രി പ്രിൻസ്​ ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ പറഞ്ഞു. പാരമ്പര്യം വരുന്ന തലമുറക്കും കൈ​മാറാനുള്ളതാണ്​. സുദീർഘമായ ചരിത്രം അവകാശപ്പെടാവുന്ന നാടാണ്​ ബഹ്​റൈൻ. രാജ്യത്തി​​​െൻറ പൗരാണിക കരകൗശല വിദ്യകൾ സംരക്ഷിക്കപ്പെടണം. ഇതിന്​ വേണ്ട പിന്തുണ നൽകണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗുദൈബിയ പാലസിൽ രാജകുടുംബാംഗങ്ങളും വ്യാപാരി സമൂഹവും മുതിർന്ന ഉദ്യോഗസ്​ഥരുമായി ചർച്ച നടത്തവെയാണ്​ അദ്ദേഹം ഇക്കാര്യം പറഞ്ഞത്​.വികസനകാര്യത്തിൽ മുന്നേറാനും ആധുനികവത്​കരണം നടപ്പാക്കാനും സാധിച്ചവരാണ്​ ബഹ്​റൈനികൾ. ഇത്​ അതിശക്തമായി തുടരും. സാമൂഹിക^സാമ്പത്തിക ​രംഗങ്ങളിൽ കൂടുതൽ നേട്ടങ്ങളുണ്ടാക്കാനുള്ള നടപടികൾ സ്വീകരിക്കും. ദേശീയ സമ്പദ്​വ്യവസ്​ഥക്ക്​ കരുത്തുപകരുന്ന സ്വകാര്യ മേഖലക്ക്​ സർക്കാർ എല്ലാവിധ പിന്തുണയും നൽകുമെന്നും അദ്ദേഹം പറഞ്ഞു. 
COMMENTS